തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം 10 ലക്ഷം രൂപയുടെ കിരീടം തൃശ്ശൂരിലെ ലൂർദ് പള്ളിയിൽ മാതാവിന് സമർപ്പിക്കുമെന്ന സുരേഷ് ഗോപി പ്രസ്താവന വിവാദത്തിൽ ആയിരിക്കുകയാണ് സംഭവത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തന്നെ രംഗത്തെത്തി. പള്ളിയിൽ നൽകിയ കിരീടം സ്വർണം അല്ല എന്ന വ്യാപകമായി പ്രചാരണം നടന്നിരുന്നു. നേർച്ച വിളിച്ചു പറയുക എന്ന ഗതികേടിലാണ് ഈ ആൾക്കാർ തന്നെ നയിക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞു.
തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടം എന്നും അത് ഓഡിറ്റ് നടത്താൻ മറ്റു പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളത് സുരേഷ് ഗോപി ചോദിച്ചിരുന്നു. കീരിടത്തിൽ ഒരു വൈരകല്ലും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇലക്ഷന്റെ ഭാഗമായ പ്രചാരണത്തിന് ഇന്നലെ തുടക്കം കുറിച്ചിരുന്നു. തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി ഇന്നലെ റോഡ് ഷോ നടത്തി. മാതാവിന് കിരീടം സമർപ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണെന്നും മാതാവ് അത് സ്വീകരിക്കുമെന്ന് ആയിരുന്നു ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് സുരേഷ് ഗോപി കുടുംബസമേതം എത്തി തൃശ്ശൂർ പള്ളിയിൽ മാതാവിന് സ്വർണക്കരീടം സമർപ്പിച്ചത്. ഭാര്യ രാധിക മക്കളായ ഭാഗ്യ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണ്ണ കിരീടം സമർപ്പിക്കാൻ സുരേഷ് ഗോപി എത്തിയിരുന്നു. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു മാതാവിനെ പ്രാർത്ഥിച്ചശേഷമാണ് സുരേഷ് ഗോപി മടങ്ങി പോയത്. താൻകിരീടം നൽകിയതിൽ വിശ്വാസികൾക്ക് പ്രശ്നമില്ല എന്നും വർഗീയത പരത്താനുള്ള ശ്രമമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
