മലയാളി മങ്കയായി സണ്ണി ലിയോണ്‍; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

കസവ് സാരിയുടുത്ത് കോഴിക്കോടിന്റെ ഹൃദയം കീഴടക്കി മലയാളി മങ്കയായി നടി സണ്ണി ലിയോണ്‍.സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തിയത്. ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോണ്‍ അവരുമായി സമയം ചിലവഴിച്ചു.

വന്‍ സുരക്ഷാസംവിധാനമൊരുക്കിയാണ് സണ്ണി ലിയോണിനെ വേദിയിലെത്തിച്ചതെങ്കിലും ആളുകള്‍ കൂടിയതോടെ ഇത് മതിയാകാത്ത സ്ഥിതിയായി. ഒടുവില്‍ ഒടുവില്‍ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്.

നേരത്തെ കോഴിക്കോട് സരോവരത്ത് പങ്കെടുക്കാനെത്തിയവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഫാഷന്‍ ഷോ നേരത്തെ നിര്‍ത്തി വച്ചത് വിവാദമായിരുന്നു . സരോവരം ട്രേഡ് സെന്ററിലാണ് ഫാഷന്‍ റേയ്‌സ് എന്ന പേരില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. മുന്നൂറ് കുട്ടികളുള്‍പ്പെടെ തൊള്ളായിരത്തിലധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷന്‍ ഷോയിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്.

എന്‍ട്രി ഫീസായി ആറായിരം രൂപയാണ് പങ്കെടുക്കാനെത്തിയവര്‍ നല്‍കിയിരുന്നത്. എന്നാല്‍ മതിയായ സൗകര്യം നല്‍കിയില്ലെന്ന പരാതി ഉയര്‍ത്തിയാണ് പങ്കെടുക്കാനെത്തിയവര്‍ പ്രതിഷേധം ആരംഭിച്ചത്. സംഘാടകരുമായുള്ള തര്‍ക്കം പിന്നീട് വലിയ പ്രതിഷേധമായി മാറുകയായിരുന്നു. കോസ്റ്റ്യൂം ഏറെ വൈകിയാണ് പലര്‍ക്കും കിട്ടിയതെന്ന് പങ്കെടുക്കാനെത്തിയവര്‍ പറഞ്ഞു. കിട്ടിയ വസ്ത്രങ്ങള്‍ക്ക് നിലവാരമില്ലെന്നും പങ്കെടുക്കാനെത്തിയവര്‍ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് നടക്കാവ് പൊലീസ് സ്ഥലത്തെത്തിയത്.

സംഘാടകര്‍ക്കെതിരായ ആരോപണം പ്രതിഷേധക്കാര്‍ പൊലീസിനോടും ഉന്നയിച്ചു. നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ച് നിന്ന് പങ്കെടുക്കാനെത്തിയവര്‍ പ്രതിഷേധം ശക്തമാക്കിയതോടെ സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് സ്ഥലത്തെത്തി പരിപാടി നിര്‍ത്തി വെയ്പ്പിക്കുയായിരുന്നു. ശേഷം ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പങ്കെടുക്കാനെത്തിയ ആളുകളെ മുഴുവന്‍ നടക്കാവ് പൊലീസ് സ്ഥലത്ത് നിന്നും നീക്കുകയും ചെയ്തു. വാഗ്ദാനം ചെയ്ത സൗകര്യം നല്‍കിയില്ലെന്ന പരാതി പങ്കെടുക്കാനെത്തിയവര്‍ പൊലീസിന് നല്‍കി. ഇതോടെ സംഘാടകര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസ് എടുത്തു. പങ്കെടുക്കാനെത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും മനഃപൂര്‍വ്വം ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതാണെന്നുമാണ് ഫാഷന്‍ ഷോ സംഘാടകരുടെ വിശദീകരണം. എക്‌സ്പ്രഷന്‍സ് മീഡിയയും പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നാണ് ഷോ നടത്തിയത്.

ഇതിന് മുന്‍പും സണ്ണി ലിയോണി സ്വതന്ത്രയായി അനേകം പരിപാടികളിലും, വേദികളിലും, സിനിമകളിലും, ടെലിവിഷന്‍ പരിപാടികളിലും നിറസാനിധ്യം അറിയിച്ചിട്ടുണ്ട്. 2005ല്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ അഭിനയ രംഗത്ത് മുഖ്യധാരയിലെത്തി. അതിലൂടെ MTV ഇന്ത്യയുടെ റെഡ് കാര്‍പ്പെറ്റ് റിപ്പോര്‍ട്ടിലും ഇവര്‍ ഇടം നേടി. 2011 ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍കൂടി ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിനിമ എന്ന മഹ സമൂദ്രത്തിന് പുറമേ തന്റെ ഔദ്യോഗിക ജീവിതം ചില സാമൂഹിക പ്രവര്‍ത്തനത്തിനായും സണ്ണി ലിയോണ്‍ മാറ്റിവെക്കുന്നു. ലോസ് ആഞ്ചലോസില്‍ നടത്തിയ റോക്-അന്‍-റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി. അതിന് പുറമേ വളര്‍ത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാമ്പൈനും മറ്റും നേതൃത്വവും നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *