തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആണ്‍കുട്ടികള്‍ക്കായുള്ള വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സ്മാര്‍ട്ട് സ്റ്റഡി റൂം എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്മാര്‍ട്ട് സ്റ്റഡി റൂം ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപുകള്‍, പ്രിന്ററുകള്‍, പ്രോജക്ടര്‍, ടെലിവിഷന്‍ എന്നീ സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ പൂച്ചെടിവിള വനിത പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ സ്മാര്‍ട്ട് സ്റ്റഡി റൂം കഴിഞ്ഞയാഴ്ച്ച ഉദ്ഘാടനം ചെയ്തിരുന്നു.
കേരളത്തിലെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളില്‍ സ്മാര്‍ട്ട് സ്റ്റഡി റൂമുകള്‍ സജ്ജമാക്കുന്നത് ആദ്യമായെണെന്നും വിവിധ ജില്ലകളില്‍ നിന്നു പഠനാവാശ്യാര്‍ത്ഥം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംവിധാനം ഗുണകരമാകുമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം നഗരസഭ നന്തന്‍കോട് വാര്‍ഡ് കൌണ്‍സിലര്‍ ഡോ.കെ.എസ്. റീന, സംഘാടക സമിതി കണ്‍വീനര്‍ വി.എസ്. മാത്യു, പട്ടിക ജാതി വികസന ജില്ലാ ഓഫീസര്‍ മീനാറാണി എസ്, തിരുവനന്തപുരം നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ നീന എന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ രതീഷ് കുമാര്‍, ഹോസ്റ്റല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
