ദല്ലാളിന്റെ കൈയില്‍ നിന്നും പണം വാങ്ങിയെന്ന്‌ സമ്മതിച്ച്‌ ശോഭാ സുരേന്ദ്രൻ

ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് പ്രസ്തവാന സമ്മതിച്ചു. തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചിരിന്നു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം പൈസയായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഈ ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാത്തത്. എന്റെ ഭൂമി ആർക്കും ഇത് വരെ വിറ്റിട്ടില്ല. നന്ദകുമാറിന് താൻ ഭൂമി മാത്രമേ നൽകൂവെന്നും ശോഭ പറഞ്ഞു. ആലപ്പുഴയിൽ താൻ ജയിക്കുമെന്ന് മുന്നിൽ കണ്ടാണ് ദല്ലാൾ നന്ദകുമാ‍ര്‍ ഈ സാഹചര്യത്തിൽ ആരോപണം ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *