വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാടിലെ തള്ളി എസ്എഫ്ഐ. മലബാറിൽ +1 സീറ്റ് ഗുരുതര പ്രതിസന്ധി ഉണ്ടെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. അധികബാച്ചുകൾ അനുവധിക്കണം. മന്ത്രിക്ക് വിഷയത്തിൻ്റെ ഗൗരവം ചൂണ്ടികാണിച്ച് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലങ്കിൽ സമരമുഖത്തേക്ക് ഇറങ്ങും.
എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് ഒപ്പമെന്നും വി.പി സാനു പറഞ്ഞു. മലബാറിലെ സീറ്റ് ക്ഷാമത്തില്‍ മൂന്നാം അലോട്ട്‌മെന്റിന് ശേഷം സ്ഥിതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചത്. സര്‍ക്കാറിന് നിയന്ത്രണമുള്ള ഏകജാലക പ്രവേശനത്തിന്റെ പരിധിയില്‍ വരാത്തതും ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കേണ്ടതുമായ അണ്‍എയ്ഡഡ് സീറ്റുകള്‍ കൂടി ചേര്‍ത്തുള്ള കണക്കാണ് വിദ്യാഭ്യാസ മന്ത്രി സഭയില്‍ അവതരിപ്പിച്ചിരുന്നത്. മന്ത്രിയുടെ വാദങ്ങളെല്ലാം പൊളിക്കുന്നതാണ് മൂന്നാം അലോട്ട്‌മെന്റ് പുറത്തുവന്നപ്പോഴുള്ള കണക്കുകള്‍. ഇതിനെതിരെയാണ് എസ്എഫ്ഐ രംഗത്തെതി.
അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളുടെ സമരം തുടരുകയാണ്. മലപ്പുറം , കോഴിക്കോട് ആർ. ഡി. ഡി ഓഫീസുകൾ എം.എസ്.എഫ് പ്രവർത്തകർ ഉപരോധിച്ചു.മൂന്നാം തവണയാണ് മലപ്പുറം ഹയർ സെക്കൻ്ററി മേഖലാ ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എ ഉപരോധിക്കുന്നത്. സമരക്കാർ എത്തുന്നതറിഞ്ഞ് നിരവധി പൊലീസുകാർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. സമരക്കാരെ അഞ്ച് മിനിട്ടിനകം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് ആര്‍.ഡി.ഡി ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച പൊലീസും എം. എസ്. എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
