മുന്നറിയിപ്പ് നല്‍കാതെയാണ് സുരേഷ് ഗോപിക്ക് സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ സ്ഥാനം നല്‍കാന്‍ തീരുമാനമായത്. അതുകൊണ്ട് തന്നെ ആ ഏറ്റെടുത്തേക്കില്ലെന്ന് സൂചന. വിഷയത്തില്‍ സുരേഷ് ഗോപി അമര്‍ഷത്തില്‍ ആണെന്നാണ് അറിയാന്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്.കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂര്‍ ആണ് നിയമന വിവരം പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ പരിച സമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്ക് ആണ് നിയമനം.
കരുവന്നൂരില്‍ പദയാത്ര നടത്താനിരിക്കെ ആണ് പുതിയ പദവിയുടെ കാര്യം ചര്‍ച്ചയാകുന്നത്. പദവിയില്‍ ഇരുന്നു സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആകുമോ എന്ന കാര്യത്തിലും സംശയമാണ്.
