സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. സീരിയല്‍ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി തിരുവനന്തപുരം പേയാട് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആകാശദൂത്,വാനമ്പാടി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായി ശ്രദ്ധിക്കപ്പെട്ടു. തന്റെ സംവിധാനത്തില്‍ പുതിയ ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തില്‍ ആയിരുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കൊല്ലത്ത് വെച്ച് ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

 
                                            