തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു സുരേഖയുടെ പരാമർശം. കെടിആർ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകൾ ചോർത്തി ബ്ലാക് മെയിൽ ചെയ്‌തെന്നും സുരേഖ പറഞ്ഞിരുന്നു.
നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ പൊളിച്ചുമാറ്റാതിരിക്കാൻ പകരമായി സമാന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെടിആർ ആവശ്യപ്പെട്ടെന്നും ഇത് സമന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചിതരാവാൻ കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. പ്രസ്താവനയ്ക്ക് പിന്നാലെ വ്യാപക പ്രതിഷേധങ്ങളാണ് സുരേഖയ്‌ക്കെതിരെ ഉയരുന്നത്. മന്ത്രിക്ക് മറുപടിയുമായി സമാന്തയും നാഗചൈതന്യയും രംഗത്ത് എത്തി.
തന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും ഊഹാപോഹങ്ങളിൽ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സമാന്ത പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്നാലെ വ്യാപക പ്രതിഷേധങ്ങളാണ് സുരേഖയ്‌ക്കെതിരെ ഉയരുന്നത്. തന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും ഊഹാപോഹങ്ങളിൽ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സമാന്ത പറഞ്ഞു. നാഗ ചൈതന്യ തന്നെ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
മുന്‍ ഭാര്യയോടും തന്‍റെ കുടുംബത്തോടുമുള്ള ബഹുമാനം കൊണ്ടാണ് ഇത്തരം ആരോപണങ്ങളില്‍ മുന്‍പ് നിശബ്ദത പാലിച്ചതെന്നും മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും നാഗ ചൈതന്യ പറയുന്നു. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് നാഗ ചൈതന്യയുടെ പ്രതികരണം. ജീവിതത്തില്‍ എടുക്കേണ്ടിവരുന്നതില്‍ ഏറ്റവും വേദനാജനകവും നിര്‍ഭാഗ്യകരവുമായ തീരുമാനമാണ് വേര്‍പിരിയലിന്‍റേത്. ഏറെ ആലോചിച്ചതിന് ശേഷമാണ് വേര്‍പിരിയാനുള്ള തീരുമാനം ഞാനും എന്‍റെ മുന്‍ ഭാര്യയും ചേര്‍ന്ന് എടുത്തത്. വ്യത്യസ്തങ്ങളായ ജീവിത ലക്ഷ്യങ്ങളുള്ള രണ്ട് മുതിര്‍ന്ന മനുഷ്യര്‍ ബഹുമാനത്തോടെയും അന്തസ്സോടെയും മുന്നോട്ട് പോവാനായി സമാധാനത്തോടെ എടുത്ത ഒരു തീരുമാനമായിരുന്നു അത്.
എന്നാൽ സംഭവം വിവാദമയത്തോടെ നേതാവ് പോസ്റ്റ് പിൻവലിച്ചു. തന്റെ പരാമര്‍ശം സാമന്തയെ വേദനിക്കിപ്പിക്കാനായിരുന്നില്ലെന്നും ഒരു നേതാവ് സ്ത്രീകളെ ഇകഴ്ത്തുന്നതിനെ ചോദ്യം ചെയ്യുന്നതിനായിരുന്നുവെന്നും സുരേഖ പറഞ്ഞു. സാമന്ത തനിക്ക് പ്രചോദനമാണെന്നും സുരേഖ പറഞ്ഞു. തുടര്‍ന്ന് സാമന്തയോ ആരാധകരോ തന്റെ പരാമര്‍ശത്തില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായി സുരേഖ വ്യക്തമാക്കി. അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണമെന്ന് കെ ടി ആറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തികളില്‍ നിന്ന് സുരേഖ വിട്ട് നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

 
                                            