മലപ്പുറം: മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തി്ക്കുന്ന മിഥുനം പബ്ലിക്കേഷന്‍സിന്റെ ഇരുപത്തിയേഴാമത് സാഹിത്യ ഭൂമി പുരസ്‌ക്കാരം നോവലിസ്റ്റ് പി.വി.ശാസ്താ പ്രസാദിന് പ്രശസ്ത ഗായിക രമ പരപ്പില്‍ സമ്മാനിച്ചു. മല്ലം എന്ന നോവലിനാണ് പുരസ്‌ക്കാരം .സാക്ഷരത തുടര്‍പഠിതാക്കളുടെ ആഴവും പരപ്പും തുടര്‍ പീനങ്ങളുടെ ആവശ്യകതയും വ്യക്തമാക്കി തരുന്നതാണ് നോവല്‍ .മലപ്പുറം കോട്ടക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി അദ്ധ്യക്ഷനായിരുന്നു .എഴുത്തുകാരന്‍ ചെമ്മാണിയോട് ഹരിദാസന്‍ ,ടി.കെ ബോസ് ,ബാപ്പു കൂട്ടിലങ്ങാടി ,ഡെയ്സി മംത്തിശ്ശേരി, സുശീല ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.ഗോപാലകൃഷ്ണ്ണന്‍ സ്വാഗതവും പ്രദീപ് കെ.എഫ് മുണ്ടുപറമ്പ് നന്ദിയും പറഞ്ഞു .വളര്‍ന്ന് വരുന്ന യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിയ്ക്കുക എന്നത് തന്നെയാണ് മിഥുനം പബ്ലിക്കേഷന്‍സിന്റെ ലക്ഷ്യം .മിഥുനം പബ്ലിക്കേഷന്‍സിന്റെ സാരഥി കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയാണ് .
