രാജനികാന്തിന് ക്യാമാറയുടെ മുന്നില്‍ ശ്വാസം വിടാന്‍ പോലും ഭയം

തമിഴിന്റെ സൂപ്പർസ്റ്റാർ ആണ് രജനീകാന്ത് എന്നാൽ അദ്ദേഹത്തിന് ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ ശ്വാസം വിടാൻ പേടിയാണെന്നും വായ തുറക്കാൻ പോലും ഭയമാണ് എന്നാണ്‌ പറയുന്നത്‌. താരം തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ഒരു ആശുപത്രി ഉദ്ഘാടനത്തിനിടെ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താൻ ഇക്കാര്യം പറഞ്ഞത്. നിരവധി മാധ്യമപ്രവർത്തകര്‍ എത്തും എന്ന കാരണത്തിലാണ്‌ തനിക്ക് ഭയം എന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ ആദ്യം ചടങ്ങിൽ സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. കാരണം തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സമയമാണ് അതുകൊണ്ടുതന്നെ നമ്മൾ പറയുന്ന ഓരോ വാക്കുകളും വളച്ചൊടിക്കനായിരിക്കും മാധ്യമങ്ങൾ ശ്രമിക്കുക. ഒരുപാട് ക്യാമറകൾ ഒരേസമയം കാണുമ്പോൾ ശ്വാസം വിടാൻ പോലും ഭയം തോന്നും. ഏതെങ്കിലും ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്താൽ അതിൽ തനിക്കും നിക്ഷേപമുണ്ട് എന്ന് തരത്തിലാവും പിന്നീട് പ്രചാരണങ്ങൾ വരിക.

എന്നാൽ ഈ ഉദ്ഘാടനത്തിന് പങ്കെടുക്കാൻ ഉണ്ടായ കാരണം രജനീകാന്ത് വ്യക്തമാക്കി. കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ ഡോക്ടർമാരാണ് തനിക്കൊരു പ്രധാന ശസ്ത്രക്രിയ നടത്തിയതൊന്നും അതുകൊണ്ടാണ് ഈ ആശുപത്രിയുടെ ഉദ്ഘാടനത്തിലേക്കു വരാനുള്ള കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ ജീവനോടെ നിലനിർത്തിയതിന് ഡോക്ടർമാർക്കും നേഴ്സുമാർക്കും നന്ദി പറഞ്ഞു കൊണ്ടാണ്‌ രജനീകാന്ത് പ്രസംഗം അവസാനിപ്പിച്ചത്.

രജനികാന്ത് അധികം ഉദ്ഘടന പരിപാടികളിൽ നിന്നും പങ്കെടുക്കാത്ത വ്യക്തിയാണ്. ഒരു സൂപ്പർസ്റ്റാർ ആണ് ക്യാമറ കണ്ടിട്ട് പേടിയാകുന്നു എന്ന് പറഞ്ഞത്. എന്നാൽ അതിന് കാരണമായി പറയുന്നത് തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് എന്നാണ്. സംസാരിക്കാൻ ഇഷ്ടമില്ലായിരുന്നിട്ടും എന്തെങ്കിലും സംസാരിക്കണം എന്ന് അവർ ആവശ്യപ്പെട്ടിരിന്നതുകൊണ്ട്‌ ചെറിയ ഒരു പ്രസംഗം നടത്തിയത്. മുന്‍പ് ഓക്കെ കാവേരി ആശുപത്രി എവിടെയാണെന്ന് ചോദിച്ചാൽ കമൽഹാസന്റെ വീടിന്റെ അടുത്താണെന്ന് പറയും ഇപ്പോൾ കമലിന്റെ വീട് തിരക്കിയാൽ കാവേരി ആശുപത്രിക്ക് അടുത്താണ് എന്നാണ് പറയുന്നത്. ഇത് പറഞ്ഞു നിർത്തിയതിനുശേഷം തമാശയായിട്ടാണ് പറഞ്ഞതെന്നും കമലും ആയിട്ട് വഴക്കാണെന്ന് മാധ്യമപ്രവർത്തകർ എഴുതരുതെന്നും രജനികാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *