നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹൈദരാബാദില്‍ നിന്നും ഹെലികോപ്റ്ററില്‍ മുലുഗു എത്തിയതിനു ശേഷം ബസ് യാത്ര ആരംഭിച്ചിരിക്കുകയാണ്.
തുടര്‍ന്ന് പ്രസിദ്ധമായ രാമപ്പക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. അതിനുശേഷം റാലി അഭിസംബോധന ചെയ്യുകയും അവിടെയുള്ള സ്ത്രീകളുമായി ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
അതേസമയം, തെലങ്കാനയില്‍ മുന്‍ പിസിസി പ്രസിഡന്റ് പാര്‍ട്ടിവിട്ടു. പിന്നാക്കക്കാര്‍ക്കു നീതി ലഭിക്കാത്ത ചുറ്റുപാടാണു പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു സംസ്ഥാന മുന്‍ അധ്യക്ഷനായ പൊന്നല ലക്ഷ്മയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാല്ലികര്‍ജുന്‍ ഖര്‍ഗെയ്ക്കു രാജിക്കത്തു നല്‍കിയത്.ഈ മാസം 30നു നിയമസഭാ തെരെഞ്ഞെടുപ്പ് ആരംഭിക്കുന്നത്.
