വയനാടിന്റെ പ്രിയങ്കരിയായി മാറി പ്രിയങ്ക ​ഗാന്ധി

വയനാട്ടില്‍ വിജയക്കൊടി പാറിച്ച് പ്രിയങ്ക ഗാന്ധി. കന്നിയങ്കത്തില്‍ 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്ന ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക പത്തുമണിയോടെ തന്നെ ലീഡ് ഒരുലക്ഷം ഒരുലക്ഷം കടത്തി.

ഉജ്വലമായ ജയമാണ് യുഡിഎഫിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതീക്ഷിച്ച ജയമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതികരിച്ചു. ബിജെപിയെ തടുത്ത് നിര്‍ത്താന്‍ ഇനി കോണ്‍ഗ്രസ് മാത്രമാണുള്ളതെന്നും ഈ വിജയം ടീം വര്‍ക്കിന് സമര്‍പ്പിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. ലീഗടക്കം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും ചേലക്കരയില്‍ എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനായത് നേട്ടമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *