മമ്മൂട്ടിയോടൊപ്പാം മത്സരിച്ച് പ്രേമലു നായകന്‍ നസ്ലിന്‍ .

സോഷ്യൽ മീഡിയകയിൽ ഇപ്പോൾ ചർച്ചയാകുന്നത് പ്രേമലു നായകൻ നസ്ലിന്റെ സിനിമാ വിജയത്തെ കുറിച്ചാണ്. മമ്മൂട്ടിയുടെ മധുരരാജയിൽ വ്യക്തമാക്കാത്ത മുഖമായി നിന്ന വ്യക്തിയായിരുന്നു നസ്ലിൻ. എന്നാൽ ഇന്ന് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ എന്ന ചിത്രത്തിനൊപ്പം മത്സരിച്ച മുന്നേറുകയാണ് പ്രേമലു എന്ന ചിത്രവും. 50 കോടിയിലേക്കാണ് ചിത്രം ആഗോളതലത്തിൽ കുതിക്കുന്നത്. യുവതലമുറകളുടെ മനസ്സിൽ ഇടം പിടിക്കുന്ന ചിത്രം തന്നെയാണ് പ്രേമലു. 2019 പുറത്തിറങ്ങിയ തണ്ണീർ മത്തന്‍ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നസ്ലിന്‍ ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

പിന്നീട് കുരുതി,വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു. ഫെബ്രുവരി 9 നാണ് പ്രേമലു റിലീസ് ചെയ്തത്. നസ്ലിൻ മമിത ബൈജു എന്നിവര്‍ക്ക് പുറമേ ശ്യാം മോഹൻ, സം​ഗീത് പ്രതാപ്, അൽത്താഫ്, മീനാ​ക്ഷി തുടങ്ങി നിരവധി പേർ വേഷമിട്ടിരുന്നു. ഭാവനാ സ്റ്റുഡിയോസ് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ​ഗിരീഷും കിരൺ ജോസിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *