ഓവർ മേക്കപ്പ് ; ഐശ്വര്യ റായിക്കെതിരെ ട്രോളുകൾ

താരസുന്ദരി ഐശ്വര്യ റായ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകളും വിമര്‍ശനങ്ങളും ഉയരുകയാണിപ്പോള്‍. മകള്‍ ആരാധ്യ ബച്ചനോടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് ഐശ്വര്യക്ക് ട്രോളുകളും വിമര്‍ശനങ്ങളും വരുന്നത്.ആരാധ്യയുടെ വര്‍ഷങ്ങളായുള്ള ഹെയര്‍സ്‌റ്റൈല്‍ മാറ്റാത്തതും ആരാധ്യക്ക് അമിതമായി മേക്കപ്പ് ചെയ്തുകൊടുക്കുന്നതുമെല്ലാമാണ് ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണം.

പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന ചിത്രങ്ങളിലാണ് ആരാധ്യ അളവില്‍ക്കൂടതല്‍ മേക്കപ്പ് ഇട്ടിരിക്കുന്നത്. ആരാധ്യയുടെ എട്ടാം പിറന്നാളിന് എടുത്ത ചിത്രങ്ങളാണ് ഇത്. മൂന്ന് വര്‍ഷം മുമ്പുള്ള ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെയാണ് ട്രോളുകളും വന്നത്.
കുട്ടികളെ ഇങ്ങനെ മേക്കപ്പ് ചെയ്ത് മുതിര്‍ന്നവരുടെ കപടലോകത്തിലേക്ക് ചേര്‍ക്കരുതെന്നും കുട്ടികള്‍ക്ക് അവരുടെ നിഷ്‌കളങ്ക ബാല്യം അനുഭവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നുമാണ് വിമര്‍ശകരുടെ വാദം.

അതേസമയം താരങ്ങളുടെ കുട്ടികളെ സംബന്ധിച്ച് മേക്കപ്പ് ചെയ്യുന്നതോ, അല്ലെങ്കില്‍ പൊതുപരിപാടികളിലോ ക്യാമറയ്ക്ക് മുന്നിലോ പെരുമാറുന്നതിന് ചട്ടങ്ങള്‍ പഠിപ്പിക്കുന്നതോ പുതുമയുള്ള കാര്യമല്ലെന്നും, അതില്‍ ഐശ്വര്യയെ മാത്രമായി കുറ്റപ്പെടുത്താന്‍ ഒന്നുമില്ലെന്നുമാണ് മറുവിഭാഗം വാദിക്കുന്നത്.

ഇതിനിടെ ഐശ്വര്യയും ഭര്‍ത്താവ് അഭിഷേകും മകള്‍ ആരാധ്യക്കൊപ്പം എയര്‍പോര്‍ട്ടിലേക്കെത്തുന്ന ഏറ്റവും പുതിയ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ വീഡിയോയില്‍ ഐശ്വര്യ ആരാധ്യയുടെ കൈ പിടിക്കുന്നേയില്ല. ആരാധ്യ പലപ്പോഴും അമ്മയുടെ കൈ തേടുന്നുണ്ടെങ്കിലും ഐശ്വര്യ അതൊന്നും ശ്രദ്ധിക്കുന്നില്ല. വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഐശ്വര്യ ബോധപൂര്‍വമാണ് ആരാധ്യയുടെ കൈ പിടിക്കാതിരിക്കുന്നതെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിലും മകളെ എപ്പോഴും പൊതിഞ്ഞുപിടിക്കുന്ന ശീലത്തില്‍ നിന്ന് ഐശ്വര്യയും അമ്മയെ ഒട്ടിനടക്കുന്ന ശീലത്തില്‍ നിന്ന് ആരാധ്യയും പിന്തിരിയട്ടെ എന്നും കമന്റുകള്‍ വരുന്നുണ്ട്.
കാന്‍ ചലച്ചിത്ര മേളയിലെ റെഡ് കാര്‍പ്പറ്റില്‍ താരം ധരിച്ച ഔട്ട്ഫിറ്റായിരുന്നു കുറച്ചുകാലം മുമ്പ് ചര്‍ച്ചയായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *