സംസ്ഥാനത്തെ പ്രെഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് അവധി അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
കഴിഞ്ഞ ദിവസമായിരുന്നു പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. നടൻ മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്‌ളാഗോഫ് ചെയ്തത്. ഒരുമയുടെ സന്തോഷം ഉള്‍ക്കൊണ്ട് ഒറ്റമനസ്സായി ഓണം ആഘോഷിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി രാജീവ് അത്തം പതാക ഉയര്‍ത്തി. ഇതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്.

 
                                            