‘പ്രിയപ്പെട്ട കുടുംബാംഗങ്ങളെ’ അഭിസംബോധന ചെയ്ത നരേന്ദ്രമോദിയുടെ കത്ത്

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടുകൾ ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരിന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ജനങ്ങൾക്ക് പ്രധാനമന്ത്രി മോദിയുടെ തുറന്ന് കത്ത് നൽകി. പ്രിയപ്പെട്ട കുടുംബാംഗം എന്ന് അഭിസംബോധന ചെയ്തതാണ് കത്ത് തുടങ്ങുന്നത്. 10 വർഷത്തിനിടെ തങ്ങൾ പ്രബല്യത്തിൽ കൊണ്ടുവന്ന നേട്ടങ്ങളെ കുറിച്ചാണ് മോദി കത്തിൽ പറയുന്നത്.

പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമ്മിച്ചത്, സൗജന്യ ആരോഗ്യ ഇൻഷുറൻസ്, കർഷകർക്കുള്ള സാമ്പത്തിക സഹായം, അടിസ്ഥാന സൗകര്യ വികസനം, വനിതാ സംഭരണ നിയമം, ജിഎസ്ടി, പുതിയ പാർലമെന്റ് മന്ദിരം തുടങ്ങി കേന്ദ്രസർക്കാറിന്റെ ഭരണനേട്ടങ്ങൾ കത്തിൽ വിശദീകരിക്കുന്നു. പാരമ്പര്യത്തെയും ആധുനികതയും ഒരുപോലെ ചേർത്തുവച്ചാണ് രാജ്യം മുന്നോട്ടുപോകുന്നതും മോദി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതോടൊപ്പം തെലുങ്കാന തമിഴ്നാട് കേരള സർക്കാറുകൾക്കെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഈ സംസ്ഥാനങ്ങളെല്ലാം അഴിമതിയുടെ കേന്ദ്രമാണെന്ന് പ്രതീക്ഷ വിരുദ്ധ വികാരം വളർത്തിയെടുക്കുകയാന്നേനും മോദി ആരോപിച്ചു. മൂന്നാം തവണയും റെക്കോർഡ് നേട്ടവുമായി ബിജെപി അധികാരത്തിൽ എത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *