പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെതി. നരേന്ദ്ര മോദി അതിശക്തനാണെന്ന് താൻ എപ്പോഴും പറയാറുണ്ട്. എന്നാൽ, അദ്ദേഹം ദൈവമല്ലെന്ന് കെജ്രിവാൾ തുറന്നടിച്ചു. ദൈവം തനിയ്ക്കൊപ്പമുണ്ടെന്നും സുപ്രീം കോടതിയ്ക്ക് നന്ദി പറയുകയാണെന്നും കെജ്രിവാൾ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ആദ്യമായി ദില്ലി നിയമസഭയെ അഭിസംബോധന ചെയ്യവെയായിരുന്നു കെജ്രിവാളിന്റെ വിമർശനം.
അടുത്തിടെ ഒരു മുതിർന്ന ബിജെപി നേതാവുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടിപ്പോയെന്ന് കെജ്രിവാൾ പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിലൂടെ ഡൽഹി സർക്കാരിന്റെ താളം തെറ്റിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞെന്നാണ് അദ്ദേഹം പറഞ്ഞതെന്നും എങ്ങനെയാണ് ഡൽഹിയിലെ ജനങ്ങളുടെ ജീവിതം സങ്കടത്തിലാക്കിയിട്ട് ബിജെപി സന്തോഷം കണ്ടെത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിരിക്കുന്ന സഹപ്രവർത്തകർക്ക് ഡൽഹി നിയമസഭയിലെ മനീഷ് സിസോദിയയുടെയും തന്റെയും നിലവിലെ സ്ഥാനം കാണുമ്പോൾ വിഷമം തോന്നിയേക്കാമെന്ന് കെജ്രിവാൾ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കവെ ‘നമ്പർ വൺ’ സീറ്റിലാണ് കെജ്രിവാൾ ഇരുന്നിരുന്നത്. എന്നാൽ, ഇപ്പോൾ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷിയാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്. രാജിവെച്ച ശേഷം 41-ാം സീറ്റിലാണ് കെജ്രിവാൾ ഇരുന്നത്. തൊട്ടടുത്തുള്ള 40-ാം സീറ്റിലായിരുന്നു മുൻ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ സ്ഥാനം. അധികാരത്തിലിരിക്കുന്ന വ്യക്തി കസേരവിട്ടൊഴിയാന്‍ തയ്യാറല്ല. അതില്‍ കുടുങ്ങിയിരിക്കുകയാണ്’, പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു. അതോടൊപ്പം ബിജെപി നേതാക്കന്മാർക്ക് നിശ്ചയിച്ച 75 വയസ് എന്ന പ്രായപരിധി ഉൾപ്പെടെ വിഷയങ്ങള്‍ ഉയര്‍ത്തി കെജ്‌രിവാള്‍ ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന് കത്തെഴുതി. ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കുകയും ശക്തിപ്പെടുത്തുകയും മാത്രമാണ് ഇങ്ങനെയൊരു എഴുത്തിലൂടെ തന്റെ ലക്ഷ്യമെന്ന് ആം ആദ്മി പാർട്ടി നേതാവ് രണ്ട് പേജുള്ള കത്തിൽ വ്യക്തമാക്കി.
ബിജെപി നേതാക്കന്മാർ 75 വയസിനുശേഷം സജീവരാഷ്ട്രീയത്തിൽനിന്നു പിന്മാറണമെന്ന നിയമമുണ്ടാക്കിയതെന്ന് കെജ്‌രിവാൾ കത്തില്‍ ചൂണ്ടിക്കാട്ടി. വ്യാപകമായി ആഘോഷിക്കപ്പെട്ടിരുന്നു ഈ നിയമം. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ബി.സി ഖണ്ഡൂരി, സുമിത്ര മഹാജൻ ഉൾപ്പെടെയുള്ള നിരവധി മുതിർന്ന നേതാക്കൾക്കെല്ലാം ഇതേ തുടർന്ന് സ്ഥാനമൊഴിയേണ്ടിവന്നു. എന്നാൽ, ഈ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബാധകമല്ലെന്നാണ് ഇപ്പോൾ അമിത് ഷാ പറയുന്നത്. എൽ കെ അദ്വാനി വിരമിക്കാൻ നിർബന്ധിതനായ നിയമം മോദിക്കു ബാധകമല്ലെന്ന നിലപാടാണോ താങ്കൾക്കുള്ളത്? ഈ നിയമം എല്ലാവർക്കും തുല്യമല്ലേയെന്നും കെജ്‌രിവാൾ ആർഎസ്എസ് തലവനോട് ചോദിച്ചിരുന്നു.
