‘പ്രേമലു’ ചിത്രത്തിൽ ഹെൽമെറ്റ് വെയ്ക്കാകത്തതിന് ട്രോളുമായി എംവിഡി.

പ്രേമലു സിനിമ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. ആദ്യദിനം മുതൽ മികച്ച പോസിറ്റീവ് റെസ്പോൺസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് മുന്നേറുന്നത്. ഈ ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു രംഗമായിരുന്നു നസ്ലീനും മമിതയും ചീറിപ്പാഞ്ഞു പോകുന്ന ചുവപ്പു നിറത്തിലുള്ള സ്റ്റൈലൽ സ്കൂട്ടർ. എന്നാൽ ഹെൽമറ്റ് ധരിക്കാതെയാണ് ഈ സീനിലെ കഥാപാത്രങ്ങൾ സ്കൂട്ടർ ഒട്ടിക്കുന്നത്.

ഇപ്പോഴിതാ കേരള മോട്ടോർ വാഹന വകുപ്പ് ആ രംഗത്തിന് ട്രോൾ ചെയ്ത് പോസ്റ്റൊക്കെ ഇറക്കിരിക്കുകയാണ്. ഹെൽമറ്റ് ധരിക്കൂ എന്നാണ് എംവിഡിയുടെ ഉപദേശം. സ്വാതന്ത്ര്യം അതിന്റെ പൂർണ്ണ അർത്ഥത്തോടെ ആസ്വദിക്കുന്ന പുതുതലമുറ വലിയ പ്രതീക്ഷകൾ കൂടെയാണ്. അതോടൊപ്പം സ്വതന്ത്രരാകുമ്പോഴും നാം സുരക്ഷിതരാവട്ടെ എംവിഡി പങ്കുവെയ്ക്കുന്നത്.

നിയമപരമായ മുന്നറിയിപ്പ് പ്രകാരം ഇരുചക്രവാഹനം ഓടിക്കുന്നവരും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരും നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക എന്ന ആവർത്തിച്ചു ഓർമ്മിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. അതേസമയം ഈ പോസ്റ്റ് നിരവധി പ്രതീകരണങ്ങൾ ലഭിക്കുന്നുണ്ട്. ഈ രംഗം ഹൈദരാബാദിലാണെന്നും അതുകൊണ്ട് തന്നെ കേരള എംവിഡിക്ക് എന്താണ് ഇതിൽ കാര്യം എന്നൊക്കെ പലരും ചോദിച്ചിട്ടുള്ള കമന്റുകൾ ആണ് വരുന്നത്. മാത്രമല്ല ഇങ്ങനെയുള്ള സീൻ കാണിക്കുമ്പോൾ അടിയിൽ മുന്നറിയിപ്പ് എഴുതി കാണിക്കുന്നുണ്ടെന്നും മിക്ക വെഹിക്കിൾ സീനുകളും ട്രോളുകൾ വച്ചാണ് ഷൂട്ട് ചെയ്യുന്നതെന്നും ആരാധകർ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *