സുപ്രീം കോടതി പതഞ്‌ജലിക്കെതിരായി കോടതി അലക്ഷ്യ നോട്ടീസ് നൽകിയതിന് പിന്നാലെ പതഞ്ജലി ഫുഡ്സ്ന്റെ ഓഹരികളിൽ കനത്ത ഇടിവ്.

105 മിനിറ്റ് വ്യാപാരത്തിനിടെ പതഞ്ജലി ഓഹരികളുടെ നഷ്ടം ഏകദേശം 2300 കോടി രൂപയാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തണമെന്ന് പതഞ്‌ജലിയോട് സുപ്രീം കോടതി നേരത്തെ ആവിശ്യപെട്ടിരിന്നു. എന്നാൽ അതിൽ നിന്ന് യതൊരു മാറ്റവും ഇല്ലത്തതെ തുടർന്നാണ് രാംദേവിന്റെ പതഞ്‌ജലി ആയുർവേദക്കും മാനേജിങ് ഡയറക്ടർക്കുമാണ് നോട്ടീസ് നൽകിയത്. ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പതഞ്ജലിയെ സുപ്രീം കോടതി വിലക്കിയിരുന്നു. പ്രമുഖ മാധ്യമങ്ങളിൽ നൽകിയ പരസ്യവും യോഗയുടെ സഹായത്തോടെ പ്രമേഹവും ആസ്ത്മയും പൂർണ്ണമായും സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് നടത്തി വാർത്താസമ്മേളനം ഉൾപ്പെടെയുള്ള തെളിവുകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നായിരുന്നു ഉത്തരവ്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതിൽ നിന്നും തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും പതഞ്ജലിയെ വിലക്കിയ മുൻ കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ഹൈകോടതി കണ്ടെത്തി. എന്തുകൊണ്ടാണ് ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാത്തതെന്നും ഹൈകോടതി ചോദിച്ചു. വാക്സിനേഷനും ആധുനിക മരുന്നുകൾക്കുമെതിരായി രാംദേവ് നടത്തുന്ന പ്രചാരണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെ രാംദേവ് സഹസ്ഥാപകനായ പതഞ്ജലി ആയുർവേദ് കമ്പനിയുടെ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ പരസ്യങ്ങൾ നിരോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനാകില്ല എന്ന നിലപാടാണ് കോടതിയും വിഷയത്തില്‍ സ്വീകരിച്ചത്. വ്യജവും തെറ്റിദ്ധാരണ പരത്തുന്നതുമായ പരസ്യങ്ങള്‍ പതഞ്ജലി ആയുര്‍വേദ നിര്‍ത്തണമെന്നും, ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരുകോടിയുടെ പിഴ ചുമത്തുമെന്നുമാണ് കോടതിയുടെ മുന്നറിയിപ്പ്. ഗുരു രാംദേവ് സമൂഹമാധ്യമങ്ങളിലൂടെയും അലോപതി ചികില്‍സയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!