ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണശേഷം പ്രധാനമന്ത്രി ഇനി ധ്യാനത്തിലേക്ക് കടക്കാൻ പോകുന്നു. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലാണ് ധ്യാനമിരിക്കുക. ഏഴാംഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചശേഷം മോദി വ്യാഴാഴ്ച്ച വൈകിട്ട് കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച്ച മുഴുവന്‍ സമയം ധ്യാനമിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതായാണ് സൂചന.
അതെസമയം 2019 ലോക്സഭാ തിരഞ്ഞെടുപ്പിനിടെ നരേന്ദ്ര മോദി കേദാര്‍നാഥിലെ രുദ്ര ഗുഹയില്‍17 മണിക്കൂറോളമാണ് ധ്യാനമിരുന്നിരുന്നു. കാവി പുതച്ച മോദിയുടെ ധ്യാനം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയെന്ന് വിലയിരുത്തലുണ്ട്. ഈ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്‍റെ തെക്കേ മുനമ്പിലെ വിവേകാന്ദപ്പാറയിലാണ് മോദി എത്തുക. ശനിയാഴ്ച്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. മോദിയുടെ മണ്ഡലമായ വാരാണസി അടക്കം 57 സീറ്റുകള്‍ പോളിങ് ബൂത്തിലെത്തും.
നിശബ്ദപ്രചാരണ ദിവസമായ വെള്ളിയാഴ്ച്ച മോദി ധ്യാനമിരിക്കും. തെക്കേന്ത്യയെയും വടക്കേന്ത്യയെയും ഒന്നിച്ച് നിര്‍ത്തുന്ന രാഷ്ട്രീയ സന്ദേശം നല്‍കുക. പ്രത്യേകിച്ച് കോണ്‍ഗ്രസുകാർ ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തുമ്പോള്‍.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങിയപ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ച് തമിഴ്നാടിന് വലിയ പ്രാധാന്യം മോദി നല്‍കിയിരുന്നു. മോദിയെ വിവേകാനന്ദന്‍ വ്യക്തിപരമായി ഏറെ സ്വാധിനിച്ചിട്ടുണ്ട്. കന്യാകുമാരിയിലെ ധ്യാനം വിശ്വാസരാഷ്ട്രീയത്തിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയാകും വിവേകാനന്ദന്‍ ബംഗാളിന്‍റെ വികാരവും.
രാമകൃഷ്ണ മിഷനിലെ ചില സന്യാസിമാര്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. മോദി വിവേകാനന്ദപ്പാറയില്‍ എത്തുമ്പോള്‍ മമതയ്ക്കുള്ള മറുപടി കൂടിയാണ്. അതേസമയം 2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കുകയെന്ന ദൗത്യവുമായാണ് ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതു പൂർത്തിയാക്കിയ ശേഷമേ തന്നെ തിരിച്ചു വിളിക്കു എന്നാണ് മോദി കൂട്ടിചേർത്തു.

 
                                            