മേരി മാട്ടി മേരാ ദേശ് : പ്രചാരണ പരിപാടികളിൽ ഭാ​ഗമാകാൻ നെ​ഹ്റു യുവകേന്ദ്ര

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള മേരി മാട്ടി മേരാ ദേശിന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികളില്‍ ഭാഗമാകാന്‍ നെഹ്‌റു യുവകേന്ദ്ര കേരള സോണിലെ വോളണ്ടിയര്‍മാരും. രാജ്യമെമ്പാടുമുള്ള പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണും ചെടികളും വോളണ്ടിയര്‍മാര്‍ ന്യൂഡല്‍ഹിയില്‍ എത്തിക്കും. ഇത് ഉപയോഗിച്ചായിരിക്കും 2023 ഒക്ടോബര്‍ 30 ന് ഡല്‍ഹിയിലെ യുദ്ധസ്മാരകത്തിന് സമീപം അമൃതവാടിക നിര്‍മിക്കുക. മേരി മാട്ടി, മേരാ ദേശ് ക്യാമ്പെയ്നിന് കീഴില്‍ അമൃത് കലശ് യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ 2023 സെപ്റ്റംബര്‍ 01 ന് തുടക്കം കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *