ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് മേരി മാട്ടി മേരാ ദേശ്- പ്രചരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച അർധ സൈനികരുടെ വിധവകളെയും കുടുംബാംഗങ്ങളെയും ആദരിച്ചു. 2023 ആഗസ്റ്റ് 18 ന് രാവിലെ നടന്ന ചടങ്ങ് ഗ്രൂപ്പ് സെന്റർ ഡിഐജി ശ്രീ വിനോദ് കാർത്തിക് ഉദ്ഘാടനം ചെയ്തു. 13 വീരനാരികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കമാൻഡന്റ് ശ്രീ രാജേഷ് യാദവ്, ഡെപ്യൂട്ടി കമാൻഡന്റ് ശ്രീമതി അഷിത.എസ്, നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറ്ക്ടർ ശ്രീ അനിൽ കുമാർ. എം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 
                                            