ഭയപ്പെടുത്തുന്ന ലൂക്കുമായി ഭ്രമയുഗത്തില്‍ മമ്മൂക്ക

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഭൂതകാലം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്നു പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. പോസ്റ്റര്‍ കാണുമ്പോള്‍ ഭൂതകാലം പോലെ ഭ്രമയുഗവും ഭീതിപ്പെടുത്തുന്ന ഒരു സിനിമയായിരിക്കും എന്നാ കാര്യത്തില്‍ സംശയമില്ല.

‘ഏജ് ഓഫ് മാഡ്നെസ്’ എന്ന് ടൈറ്റില്‍ എഴുതിയിരിക്കുന്ന പോസ്റ്ററില്‍ കറപുരണ്ട പല്ലുകളും കണ്ണുകളില്‍ ക്രൂരതയും ചിരിച്ചു നില്‍ക്കുന്ന നിഗൂഡത ജനിപ്പിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. ഭ്രമയുഗത്തില്‍ നായക വേഷത്തില്‍ അല്ല മറിച്ച് വില്ലന്‍ കഥാപാത്രമായാകും മമ്മൂട്ടി എത്തുകയെന്ന സൂചനയാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. എന്റെ ചിത്രത്തില്‍ മമ്മൂക്ക അഭിനയിച്ചത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ എഴുത്തുകാരനും സംവിധായകനുമായ രാഹുല്‍ സദാശിവന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭ്രമയുഗം കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തില്‍ വേരൂന്നിയ കഥയാണ്, ഇത് ഒരു ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിര്‍മ്മാതാക്കളുടെ പിന്തുണ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ , അമൽദാ ലിസ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഭ്രമയുഗത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഷെഹനാദ് ജലാല്‍, എഡിറ്റര്‍ ഷഫീക്ക് മുഹമ്മദ് അലി, സംഗീതസംവിധാനം ക്രിസ്റ്റോ സേവ്യര്‍. 2024 ആദ്യ പാദത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും. ഏതായാലും ചിത്രം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് കാഴ്ചവിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *