വെറും ഒരു വർഷം മാത്രം പണി പൂർത്തിയായ പുതിയ പാർലമെന്റ് കെട്ടിടം ചേർന്നൊലിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ. ഈ സംഭവം ആയുധമാക്കി ബിജെപിക്കെതിരെ ശക്തമാക്കി പ്രതിപക്ഷം രംഗത്തെതി. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസും സമാജ്‍വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അയോധ്യയിൽ പുതുതായി പണിത രാമക്ഷേത്രം ചോർന്നൊലിക്കുന്നതും കഴിഞ്ഞയിടയ്ക്ക് വാർത്തയായിരുന്നു.
സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ‘പുറത്ത് ചോദ്യപേപ്പർ ചോർച്ച , അകത്ത് വെള്ളം ചോർച്ച എന്നാണ് പരിഹാസങ്ങൾ ഉയരുന്നത്. പ്രസിഡന്റ് ഉപയോഗിക്കുന്ന ലോബിയിലെ ചോർച്ച പുതിയ മന്ദിരത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരവിഷയങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്, അതും പണി പൂർത്തിയായി ഒരു വർഷം മാത്രമാകുമ്പോൾ’. എന്നായിരുന്നു ടാഗോർ മാണിക്കം എംപി പറഞ്ഞത്.
ശതകോടികൾ ചെലവാക്കി ബിജെപി നിർമ്മിച്ച മന്ദിരം ചോർന്നൊലിക്കുന്നതിൽ സമാജ്‍വാദി പാർട്ടി എംപി അഖിലേഷ് യാദവ് ബിജെപിയെ കുറ്റപ്പെടുത്തി. പാർലമെന്റ് നടപടികൾ പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പഴയ പാർലമെന്റ് മന്ദിരം ഇതിലും നല്ലതായിരുന്നു, എന്തുകൊണ്ട് അങ്ങോട്ട് പൊയ്ക്കൂടാ. ശതകോടികൾ ചെലവിട്ട് നിർമ്മിച്ച പുതിയ പാർലമെന്റിലെ ജലചോർച്ചാ പദ്ധതി അവസാനിക്കുന്നതുവരെയെങ്കിലും അവിടെ തുടരാമല്ലോ എന്നാണ് അഖിലേഷ് യാദവ് എക്സിൽ കുറിച്ചത്.
ബിജെപി സർക്കാർ പണിത എല്ലാ കെട്ടിടങ്ങളും ചോർന്നൊലിക്കുന്നത് അവരുടെ വളരെ മികച്ച ഡിസൈന്റെ ഭാഗമാണോ എന്നാണ് പൊതുജനം ചോദിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 862 കോടി മുടക്കി നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരം 2023 മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. കോൺഗ്രഹസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചിരുന്നു.
അതേടൊപ്പം ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം മാത്രമല്ല, ജനാധിപത്യത്തിൻ്റെ മാതാവ് കൂടിയാണെന്നും സ്വാശ്രയ ഇന്ത്യയുടെ ഉദയത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉദ്ഘാടനം വേളയിൽ മോദി കൂട്ടിച്ചേർത്തു. പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പും 75 രൂപയുടെ നാണയവും അദ്ദേഹം പ്രകാശനം ചെയ്തിരുന്നു.
കൂടാതെ രാഹുൽ ഗാന്ധിയുടെ പരിഹാസം ഇങ്ങനെയായിരുന്നു രാജ്യത്ത് നിർത്താതെ ചോദ്യപേപ്പർ ചോരുകയാണ്. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ നിരവധി യുവാക്കൾ ഇന്ത്യയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടാകുന്നുവെന്ന് പരാതി പറഞ്ഞു. യുദ്ധങ്ങൾ നിർത്തുന്ന നരേന്ദ്രമോദിക്ക് ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചടക്കാൻ മുന്നിൽ നിൽക്കുന്നത് മോദിയാണ്. ചില സംഘടനകളെ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിടിച്ചെടുക്കുകയാണ് ബിജെപിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
