തിരുവനന്തപുരം കിളിമാനൂരില്‍ വന്‍ ആംബർ ഗ്രീസ് വേട്ട

തിരുവനന്തപുരം കിളിമാനൂരില്‍ വന്‍ ആംബർ ഗ്രീസ് വേട്ട . ഏകദേശം അഞ്ച് കോടിയോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്തിരിക്കുന്ന തിമിംഗല ഛര്‍ദി. വെള്ളൂര്‍ സ്വദേശി ഷാജിയുടെ വീട്ടില്‍ നിന്ന് വില്‍പനയ്ക്ക് ശ്രമിക്കുമ്പോഴാണ് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. വീടിന്റെ അടുക്കള ഭാഗത്ത് ബാഗില്‍ അഞ്ച് കഷ്ണങ്ങളായി ഒളിപ്പിച്ചിരിക്കുകയായിരുന്ന നിലയിലായിരുന്നു തിമിംഗല ഛര്‍ദി കണ്ടെത്തിയത് .

മുന്നില്‍ വലിയ പല്ലുകളുള്ള തരം തിമിംഗലത്തിന്റെ വയറിനകത്താണ് ആംബര്‍ഗ്രിസ് രൂപപ്പെടുക. കൂന്തളിന്റെ വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറില്‍ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബര്‍ഗ്രിസായി തിമിംഗലം പുറന്തള്ളുന്നത് എന്ന് പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *