പതിനെട്ടാം ലോക്സഭയുടെ പ്രോടേം സ്പീക്കറായി കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി ഒഡിഷയിൽനിന്നുള്ള ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബിനെ തെരഞ്ഞെടുത്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ തീരുമാനം എടുത്തത്. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ നിരവധി നേതാക്കൾ കൊടിക്കുന്നിൽ സുരേഷിന് പിന്തുണയുമായി രംഗത്തു വന്നു.
എട്ട് തവണ എം.പിയായ കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ തീരുമാനം. കൊടിക്കുന്നിൽ സുരേഷാണ് നിലവിൽ ലോക്‌സഭയിലെ മുതിർന്ന അംഗം. കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് കടുത്ത വിവേചനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. അവരുടെ മനസ്സിന്‍റെ ചെറിയവനായി തോന്നിയത് കൊണ്ടായിരിക്കാം ഇങ്ങനെയൊരു തീരുമാനം എടുത്തത്. സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തത്. സർക്കാരിന്‍റെ പോക്ക് എങ്ങോട്ടെന്നും അദ്ദേഹം ചോദിച്ചു. കീഴ്വഴക്കം ലംഘിക്കപ്പെട്ടുവെന്ന് ജയ്റാം രമേശ് വിമര്‍ശിച്ചത്.
ദളിത് വിഭാഗത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഭർതൃഹരിയെ നിയമിക്കുന്നതെന്ന് മാണിക്യം ടാഗോർ എംപിയും കുറ്റപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ്, ടിആർ ബാലു തുടങ്ങിയവരെ പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ച കിരണ്‍ റിജിജുവിനെ വിമർശിച്ചാണ് പ്രതികരണം. ജൂൺ 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്.

 
                                            