കങ്കണ റണൗട് നായികയായി വരാനിരിക്കുന്ന ചിത്രമാണ് എമര്‍ജൻസി. സംവിധാനവും കങ്കണ റണൗട്ടാണ്. പല കാരണങ്ങളാല്‍ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. എമര്‍ജൻസിയുടെ റിലീസ് സെപ്‍തംബര്‍ ആറിനായിരിക്കും.
ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നതെന്നതാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട പ്രത്യേക. സഞ്‍ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ് നിര്‍വഹിക്കുന്നത്. റിതേഷ് ഷാ കങ്കണയുടെ എമര്‍ജൻസിയുടെ തിരക്കഥ എഴുത്തിയത്.
ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റായ എമര്‍ജൻസി നിര്‍മിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്. നായികയായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു മുമ്പ് സംവിധാനം ചെയ്‍തത്. കങ്കണ റണൗട്ടിന്റെ ‘എമര്‍ജൻസി’ എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്താണ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്‍ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമര്‍ജൻസിയെന്നാണ് റിപ്പോര്‍ട്ട്.
കങ്കണ റണൗട് നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് തേജസാണ്. വമ്പൻ പരാജയമായിരുന്നു തേജസ്. സംവിധായകൻ സര്‍വേശ് മേവരയാണ്. റോണി സ്‍ക്ര്യൂവാലയാണ് തേജസിന്റെ നിര്‍മാണം.

 
                                            