കരുണാകരന്റ ഓര്‍മകള്‍ ഉറങ്ങുന്ന മുരളീമന്ദിരം സംഘി കേന്ദ്രമാക്കാന്‍ സമ്മതിക്കില്ലെന്ന് കെ മുരളീധരന്‍.

പത്മജയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല അതെന്നും യു.ഡി.എഫുകാരല്ലാത്തവര്‍ അവിടെ കയറുന്നത് തടയാന്‍ നടപടിയെടുക്കും എന്നും കെ മുരളീധരൻ വ്യക്തമാകി. പത്മജയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും പത്മജയുടെ ബിജെപി പ്രവേശം കൊണ്ട് വോട്ട് കൂടിയിട്ടേയുള്ളുവെന്നും ആദ്ദേഹം വിമർശിച്ചു.

അതേസമയം തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്നും അദ്ദേഹം പറയുകയുണ്ടായി. തൃശ്ശൂരിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി. സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി. വോട്ടുകച്ചവടം നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

എന്നാൽ ബി ജെ പിയ്ക്ക് കഴിഞ്ഞ വർഷം കിട്ടിയ വോട്ട് അതേപടി ഇത്തവണയും കിട്ടിയിട്ടുണ്ടെന്നും ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 30000 മുതൽ 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. സി പി എം വോട്ട് മറിച്ചത് ചിലപ്പോൾ രണ്ടാം സ്ഥാനത്ത് എത്താൻ ബിജെപിയെ സഹായിക്കും. വോട്ട് മറിഞ്ഞു എന്നത് യാഥാർത്ഥ്യമാണ്.

ബി ജെ പിയോടുള്ള സിപിഎം സമീപനം എന്നും വേറിട്ട രീതിയില്ലാന്ന്. പണ്ട് കേന്ദ്രത്തിൽ ആണെങ്കിൽ ഇന്നും കേരളത്തിൽ അത് തുടരുന്നുവെന്നും കെ.മുരളീധരൻ ആരോപിച്ചു. കരുവന്നൂർ, മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ കേസ് എന്നിവയെല്ലാം പാർട്ടിയെ ഭയപ്പെടുത്തുന്നു. ജയരാജൻ ചർച്ച നടത്തിയത് അദ്ദേഹത്തിന് ബിജെപിയിൽ പോകാനല്ല. സി പി എമ്മിന്റെ പ്രതിനിധി ആയി മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചർച്ച നടന്നത്. അതുകൊണ്ടാണ് നടപടി എടുക്കാത്തത്. തൃശ്ശൂർ ആയിരുന്നു മെയിൻ ഡീലെന്നും കെ.മുരളീധരൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!