K സുധാകരൻ ഒഴിയുന്നു; പകരം ശക്തനായ ഈ നേതാവ്

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റാൻ തീരുമാനമായി.. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റാനുള്ള ചർച്ചകൾ ഐസിസി ഏതാണ്ട് ഒരു വർഷമായി തന്നെ ആരംഭിച്ചിട്ടുള്ളതാണ് . എന്നാൽ പലപ്പോഴും അത് ചേരിപ്പോരിലും വിവാദങ്ങളിലും തട്ടി അവസാനിക്കാറാണ് പതിവ് . ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് വരെയും ഈ ചർച്ചകൾ അന്തരീക്ഷത്തിൽ ഉയർന്ന നിന്നപ്പോഴും പൊടുന്നനെ ഉള്ളൊരു മാറ്റാം തിരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന ഭയം നിലനിന്നപ്പോൾ അതിൽ നിന്നും പിന്മാറുകയായായിരുന്നു നേതൃത്വം . എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയിട്ടും പല അഭിപ്രായ ഭിന്നതകളും വീണ്ടും ചർച്ചകൾ ഉടക്കി നിന്നതല്ലാതെ കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാണ് ആയില്ല. എന്നാൽ ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഒക്കെ അടുത്തുനിൽക്കേ കൂടുതൽ മുന്നോട്ട് പോയി സമയവും കാലവും നീങ്ങിയാൽ അത് വീണ്ടും തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിൽ കെ സുധാകരനെ ഉടനെ തന്നെ മാറ്റാനാണ് തീരുമാനം.. മാർച്ചിൽ തന്നെ ഇത് സംബന്ധിച്ച തീരുമാനാകും ആകുമെന്ന് തന്നെയാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന സൂചന. വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നുതന്നെയാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത് . സംഘടനയിൽ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം കനഗൊലു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാത്രമല്ല നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മാറ്റത്തിന്റെ സൂചനകൾ പുറത്തുവന്നതോടെ പിൻഗാമിയാകാനുള്ള അണിയറ നീക്കങ്ങളും സജീവമായിട്ടുണ്ട് . നിലവിൽ പ്രതിപക്ഷ നേതാവോ , സംഘടന ചുമതലയുള്ള ഐസിസി ജനറൽ സെക്രട്ടറിയൊക്കെ നായർ വിഭാഗത്തിൽ നിന്നായതിനാൽ ഈഴവ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണന ലഭിക്കുക . സാമുദായിക സമവാക്യങ്ങൾ പരിഗണിച്ച് അടൂർ പ്രക്സ്സഹായന്റെയും , ബെന്നി ബാഹ്യാന്റെയും പേരുകളാണ് സജീവ പരിഗണയിലുള്ളത് . ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താത്പര്യത്തെ പ്രകടിപ്പിച്ചതായാണ് അറിയാൻ കഴിയുന്നത് . മത സാമുദായിക , ഗ്രൂപ്പ് സന്തുലനം പാലിച്ചാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുക . അടൂർ പ്രകാശിന്റെ കാര്യം പരിശോധിച്ചാല് .. അദ്ദേഹം മികച്ച സംഘാടകൻ ആണ് , തിരഞ്ഞെടുപ്പ് മാനേജ്മെന്റിൽ വിദഗ്‌ദ്ധനുമാണ് . ഇനി കെ സുധാകരൻ മാറുന്ന പക്ഷം ഈഴവ സമുദായത്തിനുള്ള പ്രാധിനിത്യം ഇല്ലാതെയാകും . അതുകൊണ്ടുതന്നെയാണ് ഈഴവ പ്രാധിനിത്യം ഉള്ള നേതാവ് എന്ന പരിഗണനയും അടൂർ പ്രക്ഷിണ് ലഭിക്കുന്നത് .

ഇനി ക്രൈസ്തവ പ്രാതിനിധ്യം ചൂണ്ടിക്കാട്ടി ബെന്നി ബെഹന്നാനാണു പരിഗണയിലുള്ള മറ്റൊരു നേതാവ് . തിരഞ്ഞെടുപ്പ് മാനേജ്മെന്റുള്ള മിത്താവാണ് ബെന്നി ബെഹണന്റെ അനുകൂല ഘടകം . അടൂർ പ്രകാശിനെ പ്രസിഡന്റ് ആക്കിയാൽ ഈഴവ സമുദായത്തിന്റെ ഒന്നാകെ പിന്തുണയും ബെന്നി ബെഹനാനെ നിയമിച്ചാൽ ക്രൈസ്തവരുടെ ആകെ പിന്തുണയും കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട് . ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞപ്പോൾ കോൺഗ്രസിൻ്റെ പുതിയ ദൗർബല്യമാണ് സമുദായം. ഒരു സമുദായത്തിൽ നിന്ന് ഏതെങ്കിലും ഒരാളെ പദവിയിലെത്തിച്ചാൽ കോൺഗ്രസ് രക്ഷപെടുമെങ്കിൽ ആ പാർട്ടിക്ക് ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റിനെ നിയമിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. അതേസമയം, ആഭ്യന്തര പ്രശ്നങ്ങളും നേതൃത്വപ്രതിസന്ധിയും പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വെല്ലുവിളിയാകുമെന്ന ആശങ്കകളും ശക്തമാണ്.
സമ്പൂർണ്ണ പുനഃസംഘടനയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത് .കേരളത്തിന് പുറമെ അസമിലും മാറ്റമുണ്ടായേക്കും. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ ഗോഗോയ് എത്തിയേക്കും. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും. ആറുമാസം മുൻപ എങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യത തേടും. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. സംസ്ഥാനങ്ങളിലെ സംഘടനാ കാര്യങ്ങളും പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കേരള നേതാക്കളെയും എംപിമാരെയും വെള്ളിയാഴ്ച ഡൽഹിക്കു വിളിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെയും എംപിമാരുടെയും സമാന യോഗങ്ങൾ നടന്നുവരികയാണ്. വെള്ളിയാഴ്ച രാവിലെയും ഇത്തരത്തിലുള്ള മറ്റൊരു യോഗമുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതലാണ് കേരളത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനായി യോഗം ചേരുന്നത്. മൂന്ന് മണിക്കൂറിൽ അധികം ചർച്ച നീളും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, ശശി തരൂർ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി ഡൽഹി യോഗത്തിനായി വരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി, കെപിസിസി ഭാരവാഹികൾ, കേരളത്തിൽനിന്നുള്ള മറ്റു കോൺഗ്രസ് എംപിമാർ എന്നിവരും എത്തും.
ഭരണവിരുദ്ധവികാരം ശക്തമായ കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ നേതൃനിരയിൽ ഐക്യം ഉണ്ടാകണമെന്നാണ് ശുപാർശ. ഇതാണ് വെള്ളിയാഴ്ച യോഗത്തിൽ നേതാക്കൾക്ക് മുമ്പിൽ ഹൈക്കമാണ്ട് വയ്ക്കുക. തിരഞ്ഞെടുപ്പ് നയരൂപവത്കരണ വിദഗ്ധൻ സുനിൽ കൊനഗേലു നൽകിയ റിപ്പോർട്ടുകളിലും നേതൃനിരയിലുള്ളവരുടെ ശക്തി, ദൗർബല്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇത് പക്ഷേ തരൂരിന് കൂടി അനുകൂലമായ ചില പരാമർശം ഉണ്ടെന്നും സൂചനകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *