സോളാര്‍ സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തത് ജോണ്‍ ബ്രിട്ടാസ്; വെളിപ്പെടുത്തലുമായി ജോണ്‍ മുണ്ടക്കയം

സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് ജോൺ മുണ്ടക്കയം പറയുന്നത്. മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ. ജോൺ ബ്രിട്ടാസ് വിളിച്ച് ഉമ്മൻ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി എന്നായിരുന്നു ആവശ്യമെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി.

അതെസമയം സോളാർ സമരം ന്യായമില്ലാത്ത സമരമായിരുന്നുവെന്ന് ഉമ്മൻ ചണ്ടിയുടെ മകനും എം എൽ എയുമായ ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
അതിൽ യാതൊരു ന്യായവും നീതിയും ഇല്ലാത്തതുകൊണ്ടാണ് പിടിച്ചുനിൽക്കാൻ സാധിക്കാതിരുന്നതെന്നും അത് പിണറായി വിജയന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒൻപത് വർഷം കൊണ്ട് അത് തെളിഞ്ഞു. ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് നടന്നത്. വ്യാജ വാർത്തകളുടെ പിന്നാലെ സിപിഐഎം പോവുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

സോളാർ സമരം ശക്തമായിരിക്കെയായിരുന്നു ഇടതുമുന്നണി സെക്രട്ടറിയേറ്റ് വളയൽ സമരം പ്രഖ്യാപിക്കുന്നത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആൾക്കൂട്ടം പങ്കെടുത്ത സമരമെന്ന നിലയിൽ ശ്രദ്ധേയമായിരുന്നു സെക്രട്ടറിയേറ്റ് സമരം. സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണം എന്നായിരുന്നു സമരത്തിൻ്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *