സാൽവേഷൻ ആർമി സ്‌കൂളിലെ സിസ്റ്റര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം വനിതാദിനം ആഘോഷിച്ച്‌ ജെ സി ഐ

വനിതാദിനത്തോട് അനുബന്ധിച്ച് സാൽവേഷൻ ആർമി സ്‌കൂളിലെ സിസ്റ്റര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം ശാക്തീകരണ പരിപാടി നടത്തി ജെ സി ഐ. വിദ്യാർത്ഥികൾക്കും സിസ്റ്റർമാർക്കുമായി യോഗ, സൈക്കോളജി എന്നീ രംഗങ്ങളിലെ ട്രെയിനർമാരായ ഷീജ റാമും, ലക്ഷ്മി ഗിരിജ എന്നിവര്‍ തങ്ങളുടെ അറിവുകൾ പങ്കുവെച്ചു. ‘സ്ത്രീകളിൽ നിക്ഷേപം നടത്തു വികസനത്തെ പൊരുത്തപ്പെട്ടു’ എന്ന ആപ്തവാക്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് പ്രോഗ്രാം നടത്തിയത്.

പരിപാടിയുടെ ഉദ്ഘാടനം നാഷണൽ വൈസ് പ്രസിഡൻറ് ജെസ്സി ഹർഷവർദ്ധൻ റെഡ്ഡി നിർവഹിച്ചു. സോൺ പ്രസിഡണ്ട് ജെസി അഷ്റഫ് ഷെരീഫ്, സോൺ വൈസ് പ്രസിഡൻറ് ജെസ്സി അലൻ, കണ്ണാട്ട് ലോ പ്രസിഡണ്ട് ജെസ്സി ആന്റോ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *