പാരീസ് ഒളിമ്പിക്സിൻ്റെ ആരംഭത്തോടെ ലോകമാകെ കായിക ലഹരിയിൽ ആയിരിക്കുന്ന പശ്ചാത്തലത്തിൽ ഒളിമ്പിക്സിന്റെ ആവേശം വാനോളം നെഞ്ചിലേറ്റി സ്കൂൾ ഒളിമ്പിക്സിനു തിരിതെളിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ.

ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ വർണ്ണങ്ങൾക്കതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായിക ഒളിമ്പിക്സിനെ തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിക്കുകയും റാലി നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിക്കുകയും ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് മിനി പി. എസ്, പ്രിൻസിപ്പാൾ ഷിമി ആർ സി , പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലിൽ , മദർ പി.റ്റി.എ പ്രസിഡൻ്റ് സരിത രവികുമാർ, എസ്.എം സി ചെയർമാൻ അരുൺ പ്രശോബ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , ശാലിനി തോമസ്, അനിത മേനോൻ , സ്റ്റാഫ് സെക്രട്ടറി ഷീജ സി.സി തുടങ്ങിയവർ പങ്കെടുത്തു.

 
                                            