ഇരിങ്ങോൾ ജി.വി.എച്ച്. എസ് സ്കൂൾ കലോത്സവമായ “താരോത്സവം” സമാപിച്ചു. രണ്ട് ദിവസമായി രണ്ട് വേദിയിൽ നടന്ന സ്കൂൾ കലോത്സവം മുനിസിപ്പൽ കൗൺസിലർ ശാന്ത പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി അധ്യക്ഷനായിരുന്നു. നൃത്താഞ്ജലി ക്ലാസിക്കൽ ഡാൻസ് അക്കാഡമി ഡയറക്ടർ റ്റിങ്കു സി എസ് മുഖ്യ അതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ആർ സി ഷിമി , ഹെഡ്മിസ്ട്രസ് റീബ മാത്യു, മദർ പി.റ്റി.എ സരിത രവികുമാർ, സീനിയർ അസിസ്റ്റൻ്റ് പി.എസ് മിനി, സ്റ്റാഫ് സെക്രട്ടറി സമീർ സിദ്ദീഖി , കലോത്സവം കൺവീനർ സി സി ഷീജ, ഡോ കാവ്യ നന്ദകുമാർ, അനിത മേനോൻ , ജിഷ ജോസഫ്, ശാലിനി തോമസ് , ഡോ അരുൺ ആർ ശേഖർ, കല വി എസ്, ലിമി ഡാൻ, സീത എം. ബി തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂൾ കലോത്സവം “താരോത്സവം” മുനിസിപ്പൽ കൗൺസിലർ ശാന്ത പ്രഭാകർ ഉദ്ഘാടനം ചെയ്യുന്നു.

 
                                            