ആരോഗ്യവകുപ്പ് ജീവനക്കാർ സൂക്ഷിക്കുക; സോഷ്യൽ മീഡിയയിൽ വിലക്ക് വരുന്നു

ആരോഗ്യ വകുപ്പ് ജീവനക്കാർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഇനി പണി കിട്ടും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമാകാതെയും ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കാതെയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷകള്‍ വന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കിയാല്‍ ചട്ടലംഘനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലെയുള്ള ഇടങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍ പരസ്യവരുമാനം ഉള്‍പ്പെടെ സാമൂഹികനേട്ടങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും. ഇത് 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ 48-ാം വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
ഈ കാരണത്താല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും ആരോഗ്യവകുപ്പ് ജീവനക്കാര്‍ നല്‍കുന്ന അപേക്ഷകള്‍ ജില്ലാ തലത്തിലോ സ്ഥാപനതലത്തിലോ നിരസിക്കാനാണ് ഉത്തരവ് വന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *