വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് മൂന്നു മുന്നണികളും ഹർത്താൽ ആരംഭിച്ചു. യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നിവരാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്ന സാഹചര്യത്തിലാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്. ഹർത്താൽ നടത്തേണ്ട സാഹചര്യം തള്ളിപ്പറയുന്നില്ല എന്ന് വനംമന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 6 മണി മുതൽ ജില്ലയിൽ ഹർത്താൽ തുടങ്ങി. ലക്കിടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളിൽ വാഹനങ്ങൾ തടയുന്നുണ്ട്. ഒരാഴ്ചയ്ക്ക് മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടിൽ എത്തിച്ചു. ഇതേ തുടർന്ന് വലിയ പ്രതിഷേധം ഉണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
