സ്വാതന്ത്ര്യ സമരസേനാനി സി.കെ. ഗോവിന്ദൻ നായരുടെ 59-ാം ചരമദിനം ആചരിച്ചു

കോൺഗ്രസ് എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും അവിഭക്ത കോൺഗ്രസ് പ്രസിഡൻറുമായിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ 59-ാം ചരമദിനം ആചരിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് പ്രസ്സ് ക്ലബ്ബിൽ നടന്ന അനുസ്മരണ സമ്മേളനം രജിസ്ട്രേഷൻ പുരാവസ്തു വകുപ്പുമന്ത്രി ശ്രീരാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം ചെയ്തു. കോൺഗ്രസ് എസ് ജില്ലാ പ്രസിഡൻ്റ് പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പട്ടം കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലക്കൽ വേണുഗോപാൽ, യൂത്ത് കോൺഗ്രസ് -എസ് സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് കാല, അഡ്വ.രാജീവ് കുമാർ, കെഎസ്‌യൂ-എസ്‌ സംസ്ഥാന പ്രസിഡൻ്റ് റെനീഷ് മാത്യം, സന്തോഷ് ലാൽ, ദാസൻ മാഷ്, കോൺഗ്രസ് എസ് നിർവ്വാഹക സമിതി അംഗങ്ങളായ സ്ഥാണുപ്രസാദ്, കിളിമാനൂർ പ്രസന്നകുമാർ, ടിഎസ്‌ രഘുനാഥൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജനാർദ്ദനൻ നായർ, ശാന്തിവിള രാധാകൃഷ്ണൻ, അക്ബർ, കെപി ദിലിപ്, അഡ്വ മണിലാൽ, പികെ ഗോപി, ജൂബി എം വർഗ്ഗീസ്, കരകുളം അജിത്, മീന നികേതൻ, പ്രഭാകരൻ നായർ, വിനോദ്, പാറശ്ശാല, ജയകുമാർ, ശ്രീലേഖ, വട്ടിയൂർക്കാവ് സതിശൻ, ഉല്ലാസ്, ജി രവീന്ദ്രൻ നായർ തുടങ്ങിയവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *