വളരെയേറെ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിനു പിന്നാലെ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ചിത്രം ടെലഗ്രാമില്‍ ലഭ്യമായി. എന്നാല്‍ സംഭവത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ മലയാള ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം ഭാഗം കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയില്‍ തിയേറ്ററുകള്‍ അടച്ചിട്ടതോടെയാണ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് തീരുമാനിച്ചത്.
എന്നാല്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി തിയേറ്ററുകള്‍ തുറന്നതോടെ ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 2013-ില്‍ പുറത്തിറങ്ങിയ ദൃശ്യം ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന ദൃശ്യം 2 കോവിഡ് കാലത്താണ് പ്രഖ്യാപിച്ചതും ഷൂട്ടിങ്ങ് നടത്തിയതും. കൊച്ചിയിലും തൊടുപുഴയിലും ആയിട്ടായിരുന്നു ചിത്രീകരണം. ആദ്യ ഭാഗത്തിലെ മിക്ക അഭിനേതാക്കളും രണ്ടാം ഭാഗത്തിലുമുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമയുടെ രചനയും സംവിധാനവും ജീത്തു ജോസഫാണ് നിര്‍വ്വഹിച്ചത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ്ങ് വി.എസ്. വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.
