പരിശോധനകൾ കർക്കശമാക്കി എക്സൈസ്

2022 കഴിഞ്ഞ് 2023 ലേക്ക് കടക്കുകയാണ്. ഇത്തവണ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ കനക്കുമെന്ന് തീർച്ച. എന്നാൽ ഇതിനു മുന്നോടിയായി ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പരിശോധനകൾ കർശനമാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ ജയചന്ദ്രൻ. ന്യൂ ഇയർ പ്രമാണിച്ച് ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ എല്ലാം പോലീസ് എക്സൈസ് പരിശോധ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ആഘോഷങ്ങളെ മറയാക്കി ലഹരി ഉപയോഗം ഉണ്ടോ എന്നും ഇത്തരം സാഹചര്യങ്ങളിൽ പരിശോധിക്കും. ആഘോഷവേള ലഹരി വിമുക്തമാക്കും. വലിയ ആഘോഷങ്ങൾ നടക്കുന്ന മട്ടാഞ്ചേരി ഫോർട്ട് കൊച്ചി ഭാഗങ്ങളിൽ നിരീക്ഷണം കർക്കശമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *