നിലവിലെ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ള എല്ലാ രീതികളിലും അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ്. ഇനിമുതൽ ടാർ ചെയ്തതോ കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് വരകളിലൂടെ വേണം ഡ്രൈവിംഗ് ടെസ്റ്റ്. മുൻപ് ഗ്രൗണ്ടിൽ കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിംഗ് സ്കിൽ പരിശോധനയിലുമാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. മെയ് ഒന്നുമുതലാണ് പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹന വകുപ്പ്.
ഇതുവരെ എച്ച് എഴുതുകയും റോഡ് ടെസ്റ്റിൽ വിജയിക്കുകയും മാത്രം ചെയ്താൽ മതിയായിരുന്നു എന്നാൽ ഇനിമുതൽ വശം തിരിഞ്ഞുള്ള പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിക്സ് ഡ്രൈവിംഗ്, കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ മുന്നോട്ടു എടുക്കുക തുടങ്ങിയവയും പരീക്ഷണങ്ങൾ നിർബന്ധമായും വിജയിക്കേണ്ടി വരും. അതേസമയം സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറക്കുക എന്നാ ഉദ്ദേശം ഉണ്ടെന്നു മന്ത്രി കെ ബി ഗണേഷ് കുമാർ അടുത്തിടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം.
