കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉണ്ടായ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി മലപ്പുറം സ്വദേശി ഹരിദാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഓഫീസ് കേന്ദ്രീകരിച്ച് സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു.
നിയമന തട്ടിപ്പില്‍ മന്ത്രിയുടെ പിഎസിന് നേരത്തെ വിവരം നല്‍കിയിട്ടും അന്വേഷിച്ചില്ല എന്നാണ് ഹരിദാസിന്റെ ആരോപണം.ഇതുവരെയായിട്ടും വീണാ ജോര്‍ജിന്റെ ഓഫീസില്‍ നിന്നും ആരും വിളിച്ച് അന്വേഷിച്ചില്ല എന്നാണ് ഹരിദാസന്‍ ആരോപിക്കുന്നത്.
ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് പരാതി നല്‍കാന്‍ അത്രയും താമസിച്ചത്. മന്ത്രിയുടെ ഓഫീസില്‍ സെറ്റ് ചെയ്യാം എന്ന് തീരുമാനത്തിലാണ് പരാതി കൊടുത്തത്. തന്റെ പേരില്‍ പരാതി കൊടുത്തെന്നും അദ്ദേഹം അറിഞ്ഞു പക്ഷേ എന്തിനാണ് അതെന്ന് അറിയില്ല.കാരണം ഞാനാണല്ലോ വഞ്ചിക്കപ്പെട്ടയാള്‍ എന്നാണ് ഹരിദാസന്‍ പറയുന്നത്.അഖില്‍ മാത്യു തന്നെയാണ് സെക്രട്ടറിയേറ്റിന് സമീപം പണം വാങ്ങിയതെന്ന് ഉറച്ച നിലപാടിലാണ് ഹരിദാസ്.
അതേസമയം ഹരിദാസിന്റെ മരുമകള്‍ കൈമാറിയ നിയമന ഉത്തരവ് വ്യാജമായി ഉണ്ടാക്കിയതാണ് എന്നാണ് പോലീസ് നിഗമനം. കത്തിലെ ലോഗോയും വാചകങ്ങളും ആയുഷ് കേരളമയക്കുന്നതിന് തുല്യമല്ല എന്നാണ് പോലീസ് പറയുന്നത്.

 
                                            