ദീപിക പുതുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞത് സംസ്കാരവിരുദ്ധം ;പത്താൻ എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മന്ത്രി

പുതിയ വിവാദങ്ങൾക്ക് എന്താണ് സാധ്യത എന്ന് അന്വേഷിച്ചിരിക്കുകയാണ് നമ്മുടെ മന്ത്രിമാർ. എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കിയാലല്ലേ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാനും അങ്ങനെ ജനശ്രദ്ധ പിടിച്ചു പറ്റാനും സാധിക്കുകയുള്ളൂ. ഇന്ദ്രൻസിനെതിരെ കടുത്ത വിമർശനവുമായി ഭക്ഷ്യമന്ത്രി വി എൻ വാസവൻ രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസമാണ്. ഇത് കോളിളക്കങ്ങൾ സൃഷ്ടിക്കുകയും അതുപടി തന്നെ മറഞ്ഞു പോവുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു മന്ത്രിയുടെ വിവാദമായ പരാമർശമാണ് സോഷ്യൽ മീഡിയയിലെ തരംഗം. ഷാരൂഖാന്റെ പുതിയ ചിത്രം പത്താനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയും ഹിന്ദുമഹാസഭയും.ചിത്രത്തിന്റെ റിലീസ് തടയണമെന്നും സംസ്കാരത്തിന് വിരുദ്ധമായ ചിത്രമാണ് ഇതെന്നുമാണ് പുതിയ വിമർശനങ്ങൾ. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിലെ ബേഷറം എന്ന ഗാനം പുറത്തിറങ്ങിയത്. ഗാനം പുറത്തിറങ്ങിയ ഉടനെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. നടി ദീപിക പദുക്കോണും ഷാരൂഖാനും തമ്മിലുള്ള പ്രണയ സീനുകൾ ആയിരുന്നു ഗാനത്തിലെ ഹൈലൈറ്റ്. ഇവിടെ വിവാദമായത് ദീപിക ധരിച്ചിരുന്ന കാവിനിറത്തിലുള്ള ബിക്കിനിയാണ്. എന്തൊരു കഷ്ടമാണ് ഇതല്ലേ. എന്തിന്റെ എല്ലാം പേരിലാണ് വിവാദങ്ങൾ ഉരുത്തിരിയുന്നത് എന്ന് നോക്കണേ.. ഇത് സംസ്കാര വിരുദ്ധമാണെന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രിയായ നാരോത്തം മിശ്ര പറയുന്നത്.
ചിത്രത്തിൽ ആളുകൾക്ക് കാണാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടെന്നാണ് മന്ത്രി ആരോപിക്കുന്നത്. തീർത്തും എതിർപ്പുള്ള ചില മോശം കാര്യങ്ങൾ ആ സീനിൽ ഉണ്ട്. ആ രംഗങ്ങൾ മാറ്റിയിട്ടില്ലെങ്കിൽ മധ്യപ്രദേശിൽ പത്താനെ വിലക്കുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.കാവി നിറത്തിലുള്ള ബിക്കിനി ആയതുകൊണ്ട് തന്നെ ചിത്രത്തെ എന്തുവന്നാലും സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കില്ല എന്നാണ് മന്ത്രി പറയുന്നത്. ഈ നിറത്തിലുള്ള കോസ്റ്റ്യൂമുകൾ മാറ്റണം അതല്ലെങ്കിൽ ആരംഗം ചിത്രത്തിൽ നിന്ന് നീക്കണം എങ്കിൽ മാത്രമേ ഈ ചിത്രം മധ്യപ്രദേശിൽ റിലീസ് ചെയ്യണമെന്ന് കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. അതുപോലെ രാജ്യത്തെ ചിന്നഭിന്നമാക്കണമെന്ന് കരുതുന്ന തുക്ഡേ തുക്ഡേ ഗ്യാങ്ങിന് പിന്തുണയ്ക്കുന്നവരാണ് ദീപിക പതുക്കോണമെന്ന് മന്ത്രി വിമർശിച്ചു ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങൾ തീർത്തും അംഗീകരിക്കാൻ പറ്റാത്തതാണ് ആ ഗാനത്തിലെ രംഗങ്ങൾ വൃത്തികെട്ട മനസ്സോടെ ചിത്രീകരിക്കപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ഹിന്ദു മഹാസഭയും ചിത്രത്തിനെതിരെ രംഗത്ത് വന്നു.ചിത്രത്തിലെ ബിക്കിനി രംഗങ്ങൾ കാവ്യയെയും ഹിന്ദു സംസ്കൃതിയും അപമാനിക്കുന്നതാണ് എന്തുകൊണ്ട് സെൻസർ ബോർഡ് ഇതെല്ലാം അനുവദിക്കുന്നു എന്നാണ് അവർ ഉന്നയിക്കുന്ന ചോദ്യം. ചിത്രത്തിനെതിരെ നിരോധനം ഞങ്ങൾ കൊണ്ടുവരുമെന്നും ഹിന്ദുമഹാസഭ പ്രസിഡന്റ് പറഞ്ഞു. ചിത്രത്തെ എന്തുവിലകൊടുത്തും ഹിന്ദുമഹാസഭ എതിർക്കും എന്നും സംഘടനയുടെ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു. അതേ സമയം ഷാരൂഖാൻ നാലുവർഷത്തിനുശേഷം സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പത്താൻ. അതുകൊണ്ടുതന്നെ ആരാധകർക്കിടയിൽ വലിയ കരഘോഷമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരൂഖാന്റെ സിക്സ് പാക്ക് ബോഡി രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിരുന്നു.അധോലോക നായകനായാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. ദീപിക പദുകോണും ജോൺ എബ്രഹാം ചിത്രത്തിലുണ്ട്.അടുത്ത വർഷം ജനുവരി 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *