യുവസംവിധായക നയനാ സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘത്തിന്റെ വിലയിരുത്തൽ. ഹൃദയാഘാതമാണ് പ്രധാന കാരണമെന്നാണ് വിദഗ്ധസംഘം പറയുന്നത്. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണ കാരണമല്ല. മരുന്നുകളുടെ അമിത ഉപയോഗം കൊണ്ടോ മറ്റോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാമെന്നാണ് സംഘത്തിന്റെ നിഗമനം.
കേസ് സംബന്ധിച്ച് ഫൊറൻസിക് വിദഗ്ധൻ ഡോ. ഗുജറാൽ വിശദമായ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് നൽകി. ഇൻസുലിൻറെ അളവ് കുറഞ്ഞ് ആബോധാവസ്ഥയിലായി മരണത്തിലേക്ക് പോകാനും സാധ്യതയുള്ളതായി ഡോക്ടർമാർ വിലയിരുത്തി. മരണശേഷമുള്ള ജീവിതത്തെ കുറിച്ചാണ് നയന ഫോണിൽ അവസാനം പരിശോധിച്ചിരിക്കുന്നത്. അന്തിമ റിപ്പോർട്ട് വന്ന സാഹചര്യ ത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. 2019 ഫെബ്രുവരി 24-നാണ് നയന സൂര്യയെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
