‘കഫീർ’ പ്രയോഗം തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അല്ലാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാരിനെ വരെ നാണിപ്പിക്കുന്ന പ്രവർത്തിയാണ് സിപിഐഎം വടക്കരയിലും മലബാറിലും നടത്തിത്. സിപിഐഎം നേതാക്കളായിരുന്നു ഇതിനു പിന്നിൽ.
കേരളത്തെ ഭിന്നിപ്പിക്കാൻ സംഘപരിവാർ മെനയുന്ന അതേ തന്ത്രമാണ് വടകരയിൽ ജയിക്കാൻ സി.പി.ഐ.എമ്മും പുറത്തെടുത്തത്. താത്ക്കാലിക ലഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്ന് മുതിർന്ന സി.പി ഐ.എം നേതാക്കൾ പോലും മറന്നു. സി.പി.ഐ.എമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധിക ദൂരമില്ലെന്ന് ഇതിനകം തന്നെ തെളിയിച്ചു കഴിഞ്ഞു.
