പഴനി പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലത്താറുണ്ട് ; സംവിധായകൻ അറസ്റ്റിൽ

പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് മോഹൻ ജി യെ അറസ്റ്റ് ചെയ്‌തത്.

ചെന്നൈയിൽ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമാണിതെന്നും മോഹൻ പറഞ്ഞിരുന്നു. അറസ്റ്റിനെതിരെ ബിജെപി നേതാക്കൾ രം​ഗത്തെതി. ഒരു സംഘടനയാണ് സംവിധായകനെതിരെ കേസ് കൊടുത്തത്. ദ്രൗപദി, രുദ്രതാണ്ഡം, ബകാസുരൻ സിനിമകളുടെ സംവിധായകനാണ് മോഹൻ.

Leave a Reply

Your email address will not be published. Required fields are marked *