തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചതായി പരാതി . മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് വ്യക്തമായിട്ടുണ്ട്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് (21) കണിയാപുരത്തു വെച്ചു തടഞ്ഞു നിർത്തി അക്രമികൾ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
ഓടി രക്ഷപ്പെടാതിരിക്കാൻ വയറ്റിൽ പടക്കവും വാളും തിരുകി വച്ചാണ് നിഖിലിനെ കൊണ്ടുപോയത് . നിഖിലിന്റെ പിതാവിനെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് നിഖിലിന്റെ പിതാവ് കഴക്കൂട്ടം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
