രാജ്യത്തെ ഒരുപോലെ കാണാൻ കഴിയാത്ത സങ്കുചിത താല്ലര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന കേന്ദ്രത്തിൻ്റെ വികലവും വികൃതവുമായ നയത്തിൻ്റെ തനിനിറമാണ് ഇന്നവതരിപ്പിച്ച കേന്ദ്ര ബജറ്റ് എന്ന് കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി.
യുത്ത് കോൺഗ്രസ്-എസ് സംസ്ഥാന നേതൃത്വ സംഗമം ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു രാമചന്ദ്രൻ കടന്നപ്പള്ളി.കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണീ ബജറ്റ്.കേരളം ഉന്നയിച്ച ശ്രദ്ധേയമായ നിർദേശങ്ങളും ക്രിയാത്മകമായ സമീപനവും പരിഗണിക്കാതെ അംഗീകരിക്കാതെ വൈര നിര്യാതന ബുദ്ധിയോടെ സ്വീകരിക്കുന്ന നയം ദേശീയ വിപത്തിൻ്റെ ഭാഗമാണ് എന്ന് കൂടി മന്ത്രി ചുണ്ടികാണിച്ചു.
പ്രസിഡൻ്റ് സന്തോഷ് കാലയുടെ അദ്ധ്യക്ഷതയിൽ പൂർണ്ണ ഹോട്ടൽ ഹളിൽ നടന്ന നേതൃത്വ സംഗമത്തിൽ കോൺഗ്രസ് - എസ് - സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ എസ് അനിൽ,ഉഴമനയ്ക്കൽ വേണു ഗോപാൽ, അഖിലേന്ത്യ കമ്മറ്റി അംഗം വിവി സന്തോഷ് ലാൽ (എറണാകുളം - പള്ളുരുത്തി ), നിർവ്വഹസമതി അംഗങ്ങൾ ആയ എൻ പി രജിത്ത് (വയനാട് - മനന്തവാടി, ), കെ വി ദേവദാസ്. (കണ്ണൂർ - കല്യശ്ശേരി),യുത്ത് കോൺഗ്രസ്-എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്മാരായ അഷറഫ് പിലത്തറ (കണ്ണൂർ - പയ്യന്നൂർ ) , അഡ്വ : ജി.ആർ രാജീവ് കുമാർ ( തിരുവനന്തപുരം - ബാലുശേരി), ജനറൽ സെക്രട്ടറിമാരായ എൻ സി റ്റി ഗോപി കൃഷ്ണൻ ( കണ്ണൂർ - കുത്ത് പറമ്പ് - ) , പോൾസൺ സി പീറ്റർ (കോട്ടയം ), ഷെമീർ ഷാ ആജ്ജലിപ്പ - കോട്ടയം - കാഞ്ഞാരപ്പള്ളി ) , കെ എസ് - യു - എസ് സംസ്ഥാന പ്രസിഡൻ്റ് റെനീഷ് മാത്യു ( കണ്ണൂർ - തള്ളിപ്പറമ്പ് ) ജില്ലാ പ്രസിഡൻ്റ മാരായ രൺദീപ് പി പി ( കണ്ണൂർ - അഴിക്കോട്), മോഹനൻ അരിക്കോട് (മലപ്പുറം ),മുഹമ്മദ് റഫിക്ക് പി (പാലാക്കാട് - ഒറ്റപ്പാലം), സുനിൽ ജോൺ ( പത്തനംത്തിട്ട - റാന്നി), രെജു ചെറിയൻ ( എറണാകുളം - തൃക്കാക്കാര), നിർവ്വഹസമതി അംഗം നാജിബ് ( തിരുവനന്തപുരം - വാമനാപുരം), എന്നിവർ സംസാരിച്ചു.
ജൂലൈ 26 തിയതി കണ്ണൂർ പഴയങ്ങാടിൽ കല്ലേയൻ പൊക്കുടൻ്റെ സ്മൃതി മണ്ഡപത്തിന് സമീപം കണ്ടൽ കാട് സംരക്ഷണ ദിനത്തിൽ കണ്ടൽ കാട് ഹൃദയ കുട് എന്ന സംസ്ഥാനതല പരിപാടിയും ദിനാചരണവും കണ്ടൽ തൈ നടല്‍, തൃശ്ശുരിൽ ആഗസ്റ്റ് 9 ന് ക്വീറ്റ് ഇന്ത്യദിനാഘോഷവും യുത്ത് കോൺഗ്രസ് - ദിനാഘോഷവും സംസ്ഥാനതല പരിപാടി,ആഗസ്റ്റ് 31 ന് ഒറ്റപ്പാലത്ത് ഗാന്ധിജി ഖാദി വസ്ത്രം ധരിച്ചതിൻ്റെ 104 വാർഷികത്തിൻ്റെ സംസ്ഥാനതല ദിനാഘോഷവും ഖാദി വസ്ത്രത്തിൻ്റെ പ്രധാനത്തെപ്പറ്റി സെമിനാര്‍, 14 ജില്ലകളിലും ജില്ലാ സമ്മേളനവും നടത്തുവാനും സംസ്ഥാന നേതൃത്വ സംഗമം തിരുമനിച്ചു.
യുത്ത് കോൺഗ്രസ്-എസ് നേതൃത്വ സംഗമം കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി തിരുവനന്തപുരം പുർണ ഹോട്ടൽ ഹളിൽ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിച്ചപ്പോൾ .