സിദ്ദുവിന് ഐക്യദാര്‍ഢ്യം; പഞ്ചാബില്‍ മൂന്ന് മന്ത്രിമാര്‍ കൂടി രാജിവച്ചു

പഞ്ചാബ്: നവ് ജ്യോത് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ രാജി. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് റസിയ സുല്‍ത്താന കാബിനറ്റ് മന്ത്രി സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് നേതാവ് യോഗീന്ദര്‍ ദിന്‍ഗ്ര സംസ്ഥാന പാര്‍ട്ടി യൂണിറ്റ്…

കനയ്യ കുമാറും, ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: സിപിഐ ദേശീയ നിര്‍വാഹകസമിതിയംഗം കനയ്യ കുമാറും, ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഇരുവരും ഭഗത്സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും…

പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് സിദ്ദു; പഞ്ചാബിലെ കോണ്‍ഗ്രസ് പ്രതിസന്ധിക്ക് അയവില്ല

ന്യൂഡല്‍ഹി: പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് നവ്‌ജ്യോത് സിങ് സിദ്ദു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചു. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായി തനിക്ക് ഒരിക്കലും വീട്ടുവീഴ്ച ചെയ്യാനാവില്ലെന്നും പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും സോണിയക്ക് അയച്ച കത്തില്‍ സിദ്ദു…

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ല; എഐസിസി അംഗത്വവും രാജിവച്ച് വി എം സുധീരന്‍

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിന് പിന്നാലെ എഐസിസി അംഗത്വവും രാജിവച്ച് വി എം സുധീരന്‍. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കി. കേരളത്തിലെ…

പാലാ ബിഷപിന്റെ നാര്‍കോട്ടിക് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണ്; പി ചിദംബരം

പാലാ ബിഷപിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി ചിദംബരം. നാര്‍കോട്ടിക് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണ്. ഒരു ഭാഗത്ത് മുസ്ലീങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്. പാലാ ബിഷപിനെ തീവ്രഹിന്ദു നിലപാടുകാര്‍…

സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണമെന്ന് രമേശ് ചെന്നിത്തല. അദ്ദേഹവുമായി ചര്‍ച്ച നടത്തും. ആരുമായും കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വി എം സുധീരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്കിയിരുന്നു. എ ഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍,…

കെപിസിസി പുനഃസംഘടന; എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. എ-ഐ ഗ്രൂപ്പുകളില്‍ നിന്ന് കെപിസിസി നേതൃത്വം ഇതിനകം പട്ടിക വാങ്ങിയിട്ടുണ്ട്. ഇരുഗ്രൂപ്പുകളെയും പരിഗണിച്ച് പരാതിയില്ലാതെ പുനഃസംഘടന തീര്‍ക്കാനാണ് ശ്രമം.…

മാവോയിസ്റ്റ് ഭീഷണി; സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ അമിത് ഷാ

ന്യൂഡല്‍ഹി: മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാവെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവര്‍ത്തിയും അവലോകനം ചെയ്യും. നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും…

യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങി ട്വന്റി ട്വന്റി; എല്‍ഡിഎഫ് ഭരണം അട്ടിമറിക്കുക ലക്ഷ്യം

എറണാകുളം: രാഷ്ട്രീയ മറനീക്കി ട്വന്റി ട്വന്റി പുറത്തേക്ക്. ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങി കിറ്റക്സ് എംഡി സാബു ജേക്കബിന്റെ ട്വന്റി ട്വന്റി. നിലവിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം നല്‍കാന്‍ കോണ്‍ഗ്രസും ട്വന്റി ട്വന്റിയും തമ്മില്‍ ധാരണയായി.…

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താന്‍ രാജിവയ്ക്കുന്നതെന്നാണ് വിഎം സുധീരന്റെ വിശദീകരണം.കെപിസിസി പ്രസിഡന്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് രാജിക്കത്ത് കൈമാറി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും വി.എം സുധീരന്‍…