യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരല്‍; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായ കനത്ത തോല്‍വിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരലാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖദറിട്ട് നടന്നാല്‍പോര, യു ഡി എഫിന് വോട്ടുകൂടി ചെയ്യണം. പ്രവര്‍ത്തകര്‍ ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു. കെ…

അനധികൃത സ്വത്ത് സമ്പാദനം;കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയതായി സൂചന. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് നടപടി. പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതോടെതെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്ന്…

വീട്ടുകരം; യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

തിരുവനന്തപുരം കോർപ്പറേഷനിൽ  വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ മൂന്ന് ദിവസമായി നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഡ്യംപ്രഖ്യാപിച്ചുകൊണ്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് മുതിർന്ന ബിജെപി നേതാവ് വിജയൻ തോമസ് ഉത്ഘാടനം ചെയ്തു. ജില്ലാ…

പുരാവസ്തു തട്ടിപ്പ് മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: മന്ത്രി വി. മുരളീധരൻ

പാലക്കാട്:പുരാവസ്തു തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ലോക കേരളസഭയെ മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ച് കേരളത്തിന് പുറത്തുള്ളവർ വലിയ തട്ടിപ്പ് നടത്തുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നതാണ്. സ്വർണ്ണ കള്ളക്കടത്തുകാർക്കും ഇടം…

പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്‍ഗ്രസിനെ നയിക്കുന്ന നേതാക്കളുടെയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തുവന്നത്; വി. മുരളീധരന്‍

തിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കല്‍ കേസില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്‍ഗ്രസിനെ നയിക്കുന്ന നേതാക്കളുടെയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തുവന്നത്. പെഗാസസ്, ഫോണ്‍ ചോര്‍ത്തല്‍ ”എന്നെല്ലാം ആക്രോശിക്കുന്ന സഖാക്കള്‍, സാധാരണക്കാരന്റെ സിഡിആര്‍…

ക്രഷര്‍ തട്ടിപ്പ് കേസ്; പി വി അന്‍വര്‍ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച്

കോഴിക്കോട്: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് മലപ്പുറം സ്വദേശിയായ പ്രവാസിയുടെ 50 ലക്ഷം തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്…

ഭവാനിപൂരില്‍ വോട്ടെടുപ്പ് തുടങ്ങി; മമതയ്ക്ക് നിര്‍ണായകം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കാനുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്. മമത മത്സരിക്കുന്ന ഭവാനിപൂര്‍ അടക്കം മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു…

സ്വന്തം സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ; കെ സുധാകരന്‍

കോഴിക്കോട്: വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയും ഉണ്ടാകില്ല. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുന്ന നേതാക്കന്‍മാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡി.സി.സി നേതൃസംഗമത്തിലാണ് സുധാകരന്റെ പ്രതികരണം. കാലം തന്ന…

കോണ്‍ഗ്രസ് പുനസംഘടന: വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് സംപൂജ്യമാകുമെന്ന് മുരളീധരന്‍

കോഴിക്കോട് : കോണ്‍ഗ്രസിലെ പുനസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുതെന്ന് കെ മുരളീധരന്‍ എംപി. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് പാടില്ല എന്നുതന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടിക്ക് മെച്ചപ്പെടാനാവൂ. ഞാന്‍ നിര്‍ദ്ദേശിക്കുന്നവരില്‍ പോലും പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍…

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടല്‍ തുടങ്ങിയവയാണ്…