രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കര്‍ഷകരെ കാറിടിച്ച് കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ല. ഉത്തര്‍പ്രദേശിലെത്തുന്നവരെ മുഴുവന്‍ തടയുന്നു. രാജ്യത്ത് നടക്കുന്നത് എകാധിപത്യമാണെന്നും രാഹുല്‍ മാധ്യമങ്ങളോട്…

പ്ലസ് വണ്‍ സീറ്റ് പ്രസ്താവനയില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തത്: ശൈലജ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കെ കെ ശൈലജ. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തത്. ഒന്നിച്ചുനിന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാറും ജനപ്രതിനിധികളും ഒരുമിച്ച് നിന്ന് എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും…

ബിജെപിയില്‍ വന്‍ അഴിച്ചുപണി; കൃഷ്ണകുമാര്‍ ദേശീയസമിതിയംഗം

തിരുവനന്തപുരം: ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ പ്രസിഡന്റുമാരാണ് മാറിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ വേണ്ടി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മിറ്റി അംഗങ്ങള്‍ വിവിധ ജില്ലകളില്‍ പോയി പ്രാദേശിക ഘടകങ്ങളില്‍…

യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജ് ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് അകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇന്റലിജന്‍സ് മേധാവി…

മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചിരുന്നു; അതിനായി ശ്രമം തുടരും; രമേശ് ചെന്നിത്തല

ഹരിപ്പാട്: കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല, അതിനായി ശ്രമം തുടരുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഹരിപ്പാട് താജുല്‍ ഉലമ എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന മെറിറ്റ് അവാര്‍ഡ് സമ്മേളനത്തിലാണ്…

ബംഗാളില്‍ മമതാ ബാനര്‍ജിക്ക് ഉജ്വല ജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വിജയം. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മമത മറികടന്നത്.…

ഭവാനിപുരില്‍ മമതയ്ക്ക് വ്യക്തമായ ലീഡ്

പശ്ചിമ ബംഗാള്‍:ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വ്യക്തമായ ലീഡ്. മമതയുടെ ലീഡ് 25,000 പിന്നിട്ടു. സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിനാണ് ലീഡ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനര്‍ജിക്ക് ഭവാനിപൂരില്‍ വിജയം അനിവാര്യമാണ്. ഭവാനിപൂരില്‍…

സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ല; ആവര്‍ത്തിച്ച് പറഞ്ഞ് സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ താന്‍ വളരെയധികം സംതൃപ്തനാണ്. അതു തുടരാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി. പിപി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. കൂടിക്കാഴ്ചയില്‍ സംഘടനാ കാര്യങ്ങള്‍…

ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മോദി സര്‍ക്കാര്‍ അവധിയിലാണ് : എ.എ.അസീസ്

തിരുവനന്തപുരം: ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിന്നും മോദി സര്‍ക്കാര്‍ അവധിയിലാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു. കൊവിഡ്, പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങളുടെ ജീവിതം ഇന്ധനവില വര്‍ദ്ധനവ് മൂലം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…

പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; മമതാ ബാനര്‍ജിക്ക് നിര്‍ണായകം

പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉള്‍പ്പടെ രാജ്യത്ത് ഉപ തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടിയ ഭവാനിപൂര്‍ മണ്ഡലത്തിലെ ജനവിധി ആണ് രാജ്യം ഉറ്റ് നോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം…