യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങി ട്വന്റി ട്വന്റി; എല്‍ഡിഎഫ് ഭരണം അട്ടിമറിക്കുക ലക്ഷ്യം

എറണാകുളം: രാഷ്ട്രീയ മറനീക്കി ട്വന്റി ട്വന്റി പുറത്തേക്ക്. ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങി കിറ്റക്സ് എംഡി സാബു ജേക്കബിന്റെ ട്വന്റി ട്വന്റി.

നിലവിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം നല്‍കാന്‍ കോണ്‍ഗ്രസും ട്വന്റി ട്വന്റിയും തമ്മില്‍ ധാരണയായി. ചെല്ലാനത്തെ ട്വന്റി ട്വന്റി നേതാക്കള്‍ എറണാകുളം ഡി.സി.സി ഓഫീസിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും.

കോണ്‍ഗ്രസുമായി ധാരണയായത് പ്രസിഡന്റ് സ്ഥാനം ട്വന്റി ട്വന്റിക്ക് എന്ന ഉപാധിയിലാണ്. ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനും ധാരണയായി. ആകെയുള്ള 21 സീറ്റില്‍ 9 എണ്ണം സി.പി.ഐ.എമ്മിനും 4 എണ്ണം കോണ്‍ഗ്രസിനും 8 സീറ്റ് ട്വന്റി ട്വന്റിക്കുമാണ് ഉള്ളത്. നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ല എന്നായിരുന്നു ട്വന്റി ട്വന്റി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *